മലയാളി യുവാവിനെ കാണാനില്ല

മനാമ: ഗുദൈബിയയില്‍ താമസിക്കുന്ന കൊല്ലം സ്വദേശി അലിയാര്‍ കുഞ്ഞ് നിസാറുദ്ദീന്‍ (36) എന്നയാളെ ബുധനാഴ്ച മുതല്‍ കാണാനില്ളെന്ന് പരാതി. സുഹൃത്തിനെ കാണാന്‍ പോകുന്നതായി പറഞ്ഞ് താമസ സ്ഥലത്തു നിന്നും പുറപ്പെട്ടതാണ്. കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ബുധനാഴ്ച വൈകീട്ട് ഹമദ് ടൗണിലുഉള്ള സുഹൃത്തിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയതെന്ന് സഹോദരന്‍ നൗഷാദ് പറഞ്ഞു. 
വൈകിയിട്ടും മടങ്ങിയത്തൊത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ റിങ് ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ വരെ ഫോണ്‍ റിങ് ചെയ്തിരുന്നെങ്കിലും പിന്നെ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി നാട്ടിലുള്ള ഭാര്യയെയും വിളിച്ചിട്ടില്ല.
സുഹൃത്തുക്കളും സഹോദരനും  ബഹ്റൈന്‍െറ വിവിധ മേഖലകളില്‍ തെരഞ്ഞുവെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഹൂറ പോലീസില്‍  പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയ വഴിയും പ്രവാസികള്‍ ഈ വിവരം ഷെയര്‍ ചെയ്തിട്ടുണ്ട്. 
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 39076367 എന്ന നമ്പറിലോ അടുത്ത പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം. 

Tags:    
News Summary - missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.