മന്ത്രിസഭാ യോഗം:സൗദിയിൽ ഹൂതി ആക്രമണം:  ബഹ്​റൈൻ അപലപിച്ചു

മനാമ: സൗദി തലസ്ഥാനമായ റിയാദിന് നേര്‍ക്കുണ്ടായ ഹൂതി മിസൈലാക്രമണത്തെ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗം ശക്തമായി അപലപിച്ചു. ഭീരുത്വം നിറഞ്ഞതും അപകടകരവുമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് മേഖലയുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നും കാബിനറ്റ് വിലയിരുത്തി. സുരക്ഷ നിലനിര്‍ത്തുന്നതിന് സൗദി ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ബഹ്‌റൈന്‍ പൂര്‍ണ പിന്തുണ അറിയിക്കുന്നതായും മന്ത്രിസഭ വ്യക്തമാക്കി. സാലിഹിയ്യ പ്രദേശവാസികളുടെ വിവിധ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനും അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തുന്നതിനും  പ്രധാനമന്ത്രി  നിര്‍ദേശം നല്‍കി. പ്രദേശത്തെ പാര്‍പ്പിട സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് തുടര്‍പ്രവര്‍ത്തനത്തിന് പാര്‍പ്പിട കാര്യമന്ത്രിയെ പ്രധാനമന്ത്രി  ചുമതലപ്പെടുത്തി. 

14 ഇനം വ്യാപാര സംരംഭങ്ങള്‍ 100 ശതമാനം വിദേശ മുതല്‍ മുടക്കില്‍ തുടങ്ങുന്നതിന് കാബിനറ്റ് അംഗീകാരം നല്‍കി. ടൂര്‍ ​േ​പ്രാഗ്രാമുകള്‍, വിേനാദ സഞ്ചാരത്തിനായി ജല ഗതാഗത മാര്‍ഗങ്ങള്‍ ഓപേററ്റ് ചെയ്യല്‍, കായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയും പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുകയും ചെയ്യല്‍, കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങിയവക്കാണ് അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. നിയമ മേഖല രണ്ടായി വിഭജിക്കാനും തീരുമാനിച്ചു. ഇതിലെ അഭിഭാഷക മേഖല ബഹ്‌റൈനികള്‍ക്ക് മാ്രതമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചു. നിയമോപദേശ ഓഫീസുകള്‍ പൂര്‍ണമായും വിദേശികള്‍ക്ക് നടത്തുന്നതിനും അനുമതി നല്‍കി. 


എയര്‍ ആംബുലന്‍സ് സര്‍വീസ് 100 ശതമാനം വിദേശ നിേക്ഷപം അനുവദിക്കുന്നതിനും തീരുമാനമുണ്ട്.  പഴയ സമുദ്ര നിയമങ്ങള്‍ക്ക് പകരം പുതിയ നിയമം രൂപപ്പെടുത്തുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പാര്‍ലമ​​െൻറിലേക്ക് വിഷയം വിടുന്നതിനും തീരുമാനിച്ചു. സമുദ്ര സഞ്ചാരം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക മേഖല ഇതുവഴി ശക്തി  പ്രാപിക്കുന്നതിനും ഗുണകരമാകുമെന്നാണ് കരുതുന്നത്. അന്താരാഷ്​ട്ര സമുദ്ര ഏജന്‍സിയുടെ നിയമങ്ങളും നിര്‍ദേശങ്ങളും അംഗീകരിച്ച് കൊണ്ട് മുന്നോട്ട് പോകാനും തീരുമാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപ്രപധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് േയാഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

Tags:    
News Summary - Ministers meetting - Bahrin Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.