റി​ഫ സ​ർ​ഗ​വേ​ദി ന​ട​ത്തി​യ സ്‌​മൃ​തി​യ​ര​ങ്ങ് പ​രി​പാ​ടി​യി​ൽ ജ​മാ​ൽ ഇ​രി​ങ്ങ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

സ്‌​മൃ​തി​യ​ര​ങ്ങ് ശ്ര​ദ്ധേ​യ​മാ​യി

മ​നാ​മ: ഫ്ര​ന്റ്‌​സ് സ​ർ​ഗ​വേ​ദി റി​ഫ ഏ​രി​യ ന​ട​ത്തി​യ സ്‌​മൃ​തി​യ​ര​ങ്ങ് ശ്ര​ദ്ധേ​യ​മാ​യി. ഈ​യി​ടെ അ​ന്ത​രി​ച്ച പ്ര​ശ​സ്ത മ​ല​യാ​ള ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖ്, പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ ഇ​ബ്രാ​ഹിം ബേ​വി​ഞ്ച, സു​പ്ര​സി​ദ്ധ മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക വി​ള​യി​ൽ ഫ​സീ​ല എ​ന്നി​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ വെ​ളി​ച്ചം ന​ൽ​കു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി. അ​വ​രു​ടെ ക​ലാ - സാ​ഹി​ത്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സ്‌​മൃ​തി അ​ര​ങ്ങി​നെ വേ​റി​ട്ട അ​നു​ഭ​വ​മാ​ക്കി. ഇ​ബ്രാ​ഹിം ബേ​വി​ഞ്ച​യെ ജ​മാ​ൽ ഇ​രി​ങ്ങ​ലും സി​ദ്ദീ​ഖി​നെ ഷാ​ഹു​ൽ ഹ​മീ​ദും അ​നു​സ്മ​രി​ച്ചു.

മാ​പ്പി​ള​പ്പാ​ട്ടി​ന്റെ വാ​ന​മ്പാ​ടി വി​ള​യി​ൽ ഫ​സീ​ല​യെ അ​നു​സ്മ​രി​ച്ച് സ​ലീ​ന ജ​മാ​ൽ ന​ട​ത്തി​യ പാ​ട്ടും പ​റ​ച്ചി​ലും ഹൃ​ദ്യ​മാ​യി. തു​ട​ർ​ന്ന് ന​ട​ന്ന ഗാ​ന​സ്മ​ര​ണ​യി​ൽ ദി​യ, ത​മ​ന്ന, ഫ​സ​ലു​റ​ഹ്മാ​ൻ മൂ​ച്ചി​ക്ക​ൽ, ഷാ​ഹു​ൽ, ന​സീ​ർ, ബ​ഷീ​ർ, ആ​യാ​ത്ത് തു​ട​ങ്ങി​യ​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. സ​ർ​ഗ​വേ​ദി ക​ൺ​വീ​ന​ർ ഡോ.​സാ​ബി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ജ​ലീ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി മൂ​സ കെ. ​ഹ​സ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഇ​ർ​ഷാ​ദ് കു​ഞ്ഞി​ക്ക​നി ആ​യി​രു​ന്നു എം.​സി. ഏ​രി​യ പ്ര​സി​ഡ​ന്റ് സ​മീ​ർ ഹ​സ​ൻ, അ​ഹ്മ​ദ് റ​ഫീ​ഖ്, മ​ഹ്മൂ​ദ് മാ​യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Memorial organized by Friends Sargavedi Rifa Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.