??.???? 74 ???? ?????? ??????? ???? ?????????? ?????? ???????? ???????????? ?????????? ??????? ???????????? ?????????????

യു.എന്‍ ജനറൽ അധ്യക്ഷനുമായി വിദേശകാര്യ മന്ത്രി കൂടിക്കാഴ്​ച നടത്തി

മനാമ: യു.എന്‍ 74 ാമത് ജനറല്‍ അസംബ്ലി യോഗ അധ്യക്ഷന്‍ തിജാനി മുഹമ്മദ് ബാന്ദിയുമായി വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ കൂടിക്കാഴ്​ച നടത്തി. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് വെച്ചായിരുന് നു കൂടിക്കാഴ്​ച. തിജാനിക്ക് ആശംസകള്‍ നേര്‍ന്ന മന്ത്രി യു.എന്‍ അംഗരാഷ്​ട്രങ്ങള്‍ അദ്ദേഹത്തില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ സന്തോഷം പ്രകടിപ്പിച്ചു.

യു.എന്‍ യോഗം വിജയകരമാക്കുന്നതിൽ തിജാനിയുടെ നേതൃത്വം വിജയകരമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വിവിധ മേഖലകളില്‍ ബഹ്റൈന്‍ കൈവരിച്ചു കൊണ്ടിരിക്കുന്ന പുരോഗതിയും വളര്‍ച്ചയും ആശാവഹമാണെന്ന് തിജാനി വ്യക്തമാക്കി. യു.എന്നി​​െൻറ വിവിധ പദ്ധതികളുമായി ബഹ്റൈന്‍െറ സഹകരണം ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിലെയും അന്താരാഷ്​ട്ര രംഗത്തെയും വിവിധ പ്രശ്നങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

Tags:    
News Summary - meets theejani-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.