മദീനാ പാഷനിൽ പങ്കെടുക്കാനെത്തിയ ജസീൽ കമാലി അരക്കുപറമ്പിന് സ്വീകരണം നൽകുന്നു
മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന 'മദീനാ പാഷൻ' പരിപാടിയിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നെത്തിയ എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമ സ്റ്റേറ്റ് കൺവീനർ ജസീൽ കമാലി അരക്കുപറമ്പിന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. മദീനയിലേക്കുള്ള മദ്ഹുകളിലൂടെ വിശ്വാസിഹൃദയങ്ങളെ അടുപ്പിക്കുന്ന ശ്രദ്ധേയമായ പരിപാടിയാണ് 'മദീനാ പാഷൻ'.
വിശ്വാസിഹൃദയങ്ങളെ അനിർവചനീയമായ മദ്ഹിലൂടെ മദീനയിലേക്കെത്തിക്കുന്ന ശ്രദ്ധേയമായ പ്രോഗ്രാമാണ് മദീന പാഷൻ. മനാമ ഗോൾഡ് സിറ്റിയിൽ സമസ്ത ആസ്ഥാനത്ത് വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ മദ്ഹ് പ്രഭാഷണം, മദ്ഹ് ആലാപനം തുടങ്ങിയവ ഉൾക്കൊള്ളുന്ന ക്യാമ്പും രാത്രി 8.30ന് ബഹുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പൊതുസമ്മേളനവും നടക്കും.
വിമാനത്താവളത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ വി.കെ. കുഞ്ഞഹമ്മദാജി, എസ്.എം. അബ്ദുൽ വാഹിദ്, അശ്റഫ് അൻവരി ചേലക്കര, ഹാഫിള് ശറഫുദ്ദീൻ, ഇസ്മായീൽ പയ്യന്നൂർ, സജീർ പന്തക്കൽ, ബഷീർ ദാരിമി എരുമാട്, ശഫീഖ് നുജൂമി പെരുമ്പിലാവ്, റബീഅ് ഫൈസി അമ്പലക്കടവ്, ഉസ്മാൻ മൗലവി, അസ്ലം ജിദാലി, സുബൈർ 'ഫ്രീഡം', സുലൈമാൻ പറവൂർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.