മനാമ: രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന ്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് വൃത്തങ്ങള്‍ അറിയിച്ചു. സാമൂഹിക അകലം പാലിക്കുന്നതിെൻറ ഭഗമായാണ് രോ ഗികള്‍ക്ക് ഇത്തരമൊരു സേവനം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. നിർദേശിക്കപ്പെട്ട മരുന്നുകളുടെ വിവരവും രോഗിയ ുടെ വിവരവും ആരോഗ്യ മന്ത്രാലയത്തിെൻറ വെബ് സൈറ്റ് വഴി നല്‍കുന്നതിനനുസരിച്ച് 48 മണിക്കൂറിനുള്ളില്‍ മരുന്നുകള്‍ എത്തിക്കും.
സല്‍മാനിയ ആശുപ്രതിയിലെ ഫാര്‍മസി സ്റ്റാഫുകള്‍ മരുന്നുകള്‍ തയാറാക്കി വെക്കുകയും വീടുകളില്‍ എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. ഇൗ സേവനം ഏപ്രില്‍ അഞ്ച് മുതല്‍ നിലവില്‍ വരുമെന്നും എല്ലാ രോഗികളും ഇതുപയോഗപ്പെടുത്താന്‍ മുന്നോട്ടു വരണമെന്നും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. www.moh.gov.bh/eServices/pharmacy എന്ന ലിങ്കിലൂടെയാണ് വിവരങ്ങള്‍ കൈമാറേണ്ടത്. ഹെല്‍ത് സെൻററുകളില്‍ നിന്നും റഫര്‍ ചെയ്ത രോഗികള്‍ക്കും നിരീക്ഷണത്തിലുള്ള രോഗികള്‍ക്കും ഈ സേവനം ലഭിക്കുന്നതല്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.