ഫ്രണ്ട്സ് ഓഫ് അടൂർ സഹായവിതരണ പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് അടൂർ കാൻസർ, വൃക്കരോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്കുള്ള ചികിത്സസഹായം നൽകി. പ്രസിഡന്റ് ബിനുരാജ് തരകൻ അധ്യക്ഷത വഹിച്ചു.അടൂർ ആനന്ദപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബിജുമോൻ പി.വൈ സ്വാഗതം പറഞ്ഞു. മുഖ്യാതിഥി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചികിത്സ സഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ഫാ. കുര്യൻ പാണുവേലിൽ, രമേശ്കുമാർ, എ.പി. ജയൻ, ജോൺസൻ കല്ലുവിളയിൽ, മോനാച്ചൻ, ചെറിയാൻ, സിയാദ് ഏഴംകുളം, തോമസ്, കുര്യൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ രാജേന്ദ്രകുമാർ നായർ, കെ.എം. ചെറിയാൻ, ജോൺസൻ കല്ലുവിളയിൽ, ബിനുരാജ് തരകൻ എന്നിവരെ ആദരിച്ചു.
ജനറൽ കൺവീനർ രാജേന്ദ്രകുമാർ നായർ, ജോയന്റ് കൺവീനർ ജോൺസൻ കല്ലുവിളയിൽ, ട്രഷറർ സുഭാഷ് തോമസ്, വനിതാവേദി അംഗം ഗ്ലാഡിസ് ബിനുരാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. പ്രോഗ്രാം കേരള കോർഡിനേറ്റർ ബിനു ചാക്കോ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.