മനാമ: പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി മരുെന്നത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപ വത്കരിച്ച മെഡ്ഹെൽപ് ബഹ്റൈൻ കൂട്ടായ്മയുടെ ഉദ്ഘാടനം ഫെബ്രുവരി എട്ടിന് സാമൂ ഹിക-ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിർധനരായ രോഗികൾക്ക് ആശുപത്രികളിൽനിന്ന് ആവശ ്യാനുസരണം മരുന്നുകൾ സൗജന്യമായി ലഭിച്ചിരുന്ന സാഹചര്യം ഇപ്പോൾ നിലച്ചിരിക്കുകയാണ്.
നിരവധി പേരാണ് സാമ്പത്തികപ്രയാസംമൂലം മരുന്ന് കഴിക്കാനാകാതെ രോഗികളായിതന്നെ തുടർന്ന് മറ്റ് അത്യാഹിതങ്ങളിലേക്ക് എത്തിപ്പെടുന്നത്. ഇൗ സാഹചര്യത്തിലാണ് നിർധനരായ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ വാങ്ങി നൽകുക എന്ന ലക്ഷ്യത്തോടെ കൂട്ടായ്മ രൂപവത്കരിക്കുന്നത്.
ബഹ്റൈനിലെ പ്രമുഖരായ ഡോക്ടർമാരും ഫർമസിസ്റ്റുകളും അടക്കം മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന പ്രഫഷനലുകളെകൂടി ഉൾപ്പെടുത്തിയായിരിക്കും കൂട്ടായ്മ പ്രവർത്തിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി എട്ടിന് വൈകീട്ട് ഏഴിന് ബഹ്റൈൻ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ ‘സാന്ത്വനസ്പർശം’ എന്ന പൊതുപരിപാടിയും നടത്തും. ബഹ്റൈൻ രാജകുടുംബാംഗം ശൈഖ് സൽമാൻ ബിൻ അബ്ദുല്ല ഹമദ് ആൽ ഖലീഫ മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡൻറ് സ്റ്റാലിൻ ജോസഫ്, ഫിറോസ് കുന്നംപറമ്പിൽ, ഫ്രാൻസിസ് കൈതാരത്ത് (ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ), ഹാരിസ് എ.കെ.വി (ജനറൽ കൺവീനർ), നജീബ് കടലായി (എം.ഡി സുമി ഹോംസ്), ഗഫൂർ കൈപ്പമംഗലം (ചീഫ് കോഒാഡിനേറ്റർ), ജ്യോതിഷ് പണിക്കർ (ട്രഷറർ), റഫീക്ക് അബ്ദുല്ല, കെ.എം സൈഫുദ്ദീൻ, മിനി മാത്യു എന്നിവർ പങ്കെടുത്തു.
കുടുതൽ വിവരങ്ങൾക്ക് 39834729, 33440197, 35476523.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.