മനാമ: കേരളീയരുടെ ദേശീയ ഉത്സവമായ ഓണം പ്രമാണിച്ച് മീഫ്രണ്ടും ഗൾഫ് മാധ്യവും ചേർന്ന് സംഘടിപ്പിക്കുന്ന മീ-ഓണം ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഇന്നുമുതൽ ഗൾഫ് മാധ്യമം ബഹ്റൈൻ ദിനപത്രത്തിലും മീഫ്രണ്ട് ആപ്പിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നവരിൽ നിന്ന് ദിവസവും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാം.
12 ദിവസങ്ങളിലായി 12 ചോദ്യങ്ങളാണുണ്ടാവുക. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ അഞ്ച് വരെയാണ് മത്സരം. മീഫ്രണ്ട് ആപ് ഉപയോക്താക്കൾക്കാണ് കോണ്ടസ്റ്റിൽ പങ്കെടുക്കാൻ അവസരമുണ്ടാവുക.
പങ്കെടുക്കാനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
നിങ്ങളൊരു മീഫ്രണ്ട് യൂസർ അല്ലെങ്കിൽ പ്ലേസ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ മീഫ്രണ്ട് ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. മൊബൈൽ നമ്പർ കൊടുത്ത് സൈൻ അപ് ചെയ്തശേഷം ആപ് തുറക്കുമ്പോൾ കാണുന്ന പോസ്റ്ററിൽ ക്ലിക്ക് ചെയ്ത് നേരിട്ട് ക്വിസിലേക്ക് പ്രവേശിക്കാം. അല്ലെങ്കിൽ ആപ്പിൽ 'more'ൽ ക്ലിക്ക് ചെയ്ത ശേഷം കോണ്ടസ്റ്റ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഇന്നുതന്നെ മീഫ്രണ്ട് ആപ് ഡൗൺലോഡ് ചെയ്യൂ. ലിങ്കുകൾ താഴെ
Android: https://play.google.com/store/apps/details?id=com.madhyamam.mefriend
Apple: https://apps.apple.com/bh/app/mefriend/id1614433271
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.