മനാമ: ഇന്ത്യൻ ക്ലബിന്റെ വാർഷിക പരിപാടികളിൽ ശ്രദ്ധാബിന്ദുവായ സൗന്ദര്യമത്സര പരിപാടി മേയ് ക്വീൻ 2025 നാളെ വൈകീട്ട് ആറു മുതൽ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ നടക്കും. കഴിഞ്ഞ 60 വർഷമായി ഇന്ത്യൻ ക്ലബിൽ നടക്കുന്ന പരിപാടിയുടെ തുടർച്ചയാണിത്. വിശിഷ്ടാതിഥികൾ, ക്ലബ് അംഗങ്ങൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരുൾപ്പെടെ 1500ൽ അധികം പേർ പരിപാടിയിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 17 വയസ്സിനും 27 വയസ്സിനും ഇടയിൽ പ്രായമുള്ള 14 സുന്ദരികളായ മത്സരാർഥികൾ റാംപിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കും.
‘കാഷ്വൽ വെയർ’, ‘എത്നിക് അല്ലെങ്കിൽ നാഷനൽ കോസ്റ്റ്യൂം’, ‘പാർട്ടി വെയർ’ എന്നിങ്ങനെ മൂന്ന് റൗണ്ടുകളായാണ് മത്സരം നടക്കുക. അവസാന റൗണ്ടിൽ ചോദ്യോത്തര മത്സരവും ഉണ്ടായിരിക്കും. കിരീടത്തിനു പുറമെ, ഒന്നാം റണ്ണറപ്പ്, രണ്ടാം റണ്ണറപ്പ്, മികച്ച നടത്തം, മികച്ച ചിരി, മികച്ച ഹെയർ സ്റ്റൈൽ, ജനങ്ങൾ തെരഞ്ഞെടുക്കുന്ന ആൾ എന്നിങ്ങനെ നാല് വ്യക്തിഗത വിഭാഗങ്ങളിലെ പുരസ്കാരങ്ങളും നൽകും. മത്സരത്തിന്റെ ഭാഗമായി വിവിധ നൃത്ത പരിപാടിയും ലൈവ് മ്യൂസിക്കൽ ബാൻഡിന്റെയും പ്രകടനങ്ങളും അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക് ക്ലബ് ആക്ടിങ് പ്രസിഡന്റ് ജോസഫ് ജോയിയെ 39802800 എന്ന നമ്പറിലോ ജനറൽ സെക്രട്ടറി മിസ്റ്റർ അനിൽ കുമാർ ആറിനെ 39623936 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.