വിയർപ്പിൻ ചരിതത്തിന്​ ‘സല്യൂട്ട്​’

മനാമ: ലോക തൊഴിലാളി ദിനം വിവിധ പരിപാടി​കളോടെ ആഘോഷിക്കു​േമ്പാൾ ബഹ്​റൈനും അതിൽ പങ്കുചേരുന്നു. രാജ്യം മെയ്​ ദിനം പ്രമാണിച്ച്​ പൊതു അവധി ആയിരിക്കുമെന്ന്​ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ കഴിഞ്ഞ ദിവസം  പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ മന്ത്രാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ അതോറിറ്റികള്‍ക്കും  അവധിയായിരിക്കുമെന്ന് സര്‍ക്കുലറിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ തൊഴിൽ മന്ത്രാലയം ഉൾപ്പെടെയുള്ളവയുടെ നേതൃത്വത്തിൽ മെയ്​ദിനാഘോഷം നടക്കും. തൊഴിലാളികൾക്കായി വിവിധ ആഘോഷ പരിപാടികളും സൗജന്യ ആരോഗ്യ പരിശോധനകളും കലാകായിക മത്​സരങ്ങളുമെല്ലാം നടക്കും. വിവിധ എംബസികളും തങ്ങളുടെ പൗരൻമാർക്കായി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്​. പ്രവാസി മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നിരവധി പരിപാടികളാണ്​ ഇന്ന്​ നടക്കുക. ബഹ്​റൈൻ കേരളീയ സമാജത്തിൽ ഇന്ത്യൻ തൊഴിലാളികൾക്കായി കലാമത്​സരങ്ങളും കൂട്ടായ്​മയും സംഘടിപ്പിച്ചിട്ടുണ്ട്​. മറ്റ്​ നിരവധി സംഘടനകൾ തൊഴിലാളികൾക്ക്​ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പും നടത്തുന്നുണ്ട്​. 

Tags:    
News Summary - may day-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.