മനാമ: ബഹ്റൈൻ^യു.എസ് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്ന ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ 282 ശതമാനം വർധവുണ്ടായതായി വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അസ്സയാനി പറഞ്ഞു.
2006 ആഗസ്തിലാണ് കരാർ പ്രാബല്യത്തിൽ വന്നത്.പാർലമെൻറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2006ൽ 279ദശലക്ഷം ദിനാർ ആയിരുന്ന വ്യാപാരം കഴിഞ്ഞ വർഷം അവസാനമായപ്പോഴേക്കും 789 ദശലക്ഷം ദിനാർ ആയാണ് ഉയർന്നത്. ബഹ്റൈെൻറ കയറ്റുമതി ഒരു ദശകത്തിനകം 95ദശലക്ഷം ദിനാറിൽ നിന്നും 312 ദശലക്ഷം ദിനാറായി ഉയർന്നു. യു.എസിൽ നിന്നുള്ള ഇറക്കുമതി 184 ദശലക്ഷം ദിനാറായിരുന്നു. ഇത് 477 ദശലക്ഷം ദിനാറായി മാറി. യു.എസുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ട ആദ്യ ഗൾഫ് രാജ്യമാണ് ബഹ്റൈൻ.
2004ലായിരുന്നു ഇത്. കരാർ പ്രാബല്യത്തിൽ വരാൻ രണ്ടുവർഷമെടുത്തു. 2009ൽ ഒമാനും ഇൗ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ബഹ്റൈൻ വ്യാപാരികൾക്കും നിക്ഷേപകർക്കും കമ്പനികൾക്കും മുന്നിൽ ലോകത്തിലെ ഏറ്റവും വലിയ വിപണിയായ യു.എസിെൻറ സാധ്യതകൾ തുറക്കുക എന്നതായിരുന്നു കരാർ വഴി ലക്ഷ്യമിട്ടത്. ഇത് ഫലം കണ്ടതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കരാറിെൻറ വിവിധ നിബന്ധനകൾ പാലിക്കാനും സാധിച്ചിട്ടുണ്ട്. എന്നാൽ, ഇതിെൻറ സാധ്യതകൾ ബഹ്റൈനി നിക്ഷേപകർ പൂർണമായി ഉപയോഗപ്പെടുത്തിയിട്ടില്ല.
അമേരിക്കയിൽ ഏതെങ്കിലും പദ്ധതികൾ തുടങ്ങിയ ബഹ്റൈനി നിക്ഷേപകൾ ഉണ്ടോയെന്നറിയില്ല. എന്നാൽ, അതിനുവിപരീതമായി അമേരിക്കയിൽ നിന്നുള്ളവർ ബഹ്റൈനിൽ വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. യു.എസ്.വിപണി വളരെ വലുതാണ്. ഇൗ സാധ്യതകൾ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കൂടുതൽ സാധ്യതകൾ തുറന്നെങ്കിലും സ്വകാര്യമേഖല ഇക്കാര്യത്തിൽ കാര്യക്ഷമവും ചടുലവുമായ നടപടികൾ സ്വീകരിച്ചിട്ടില്ല.
പാറ്റൻറ് നിയമം ലംഘിക്കാത്ത മരുന്നോ, മെഡിക്കൽ ഉപകരണങ്ങളോ ഇറക്കുമതി ചെയ്യുന്നത് സ്വതന്ത്ര വ്യാപാര കരാർ നിരുത്സാഹപ്പെടുത്തുന്നില്ലെന്നും അസ്സയാനി പറഞ്ഞു. ബഹ്റൈൻ ഉൽപന്നങ്ങളെ കസ്റ്റംസ് തീരുവയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.