മനാമയിലെ ഗതാഗത കുരുക്ക്  ചര്‍ച്ച ചെയ്തു

മനാമ: പുതിയ ട്രാഫിക് ഡയറക്ടര്‍ ജനറല്‍ കേണല്‍ ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ വഹാബ് ആല്‍ ഖലീഫയുമായി കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ ഖലീഫ ചര്‍ച്ച നടത്തി. പുതിയ പദവി ലഭിച്ചതിനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ പ്രധാന സമയങ്ങളിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഇരുവരും ചര്‍ച്ച ചെയ്തു. ഡ്രൈവര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തേണ്ട കാര്യവും ചര്‍ച്ചയായി. ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങള്‍, പൊതുസ്ഥലങ്ങളില്‍ ‘ഫോര്‍ സെയില്‍’ സ്റ്റിക്കര്‍ പതിച്ച് വാഹനം പാര്‍ക്കുചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു. 

Tags:    
News Summary - Manama Road prblm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.