പള്ളിയാണെന്ന് തെറ്റിദ്ധരിച്ച് വീട്ടിൽ കയറി; വയോധികനെ മർദിച്ചയാൾക്ക് ശിക്ഷ

മനാമ: സൽമാനിയയിൽ വീട് പള്ളിയാണെന്ന് കരുതി പ്രാർത്ഥിക്കാൻ കയറിയ ആളെ മർദ്ദിച്ച സംഭവത്തിൽ വീട്ടുടമ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.കഴിഞ്ഞ ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തപരിശോധനയ്ക്ക് എത്തിയ 62 വയസ്സുകാരനായ സ്വദേശി, പരിശോധനകൾക്ക് ശേഷം ഉച്ചനമസ്കാരം നിർവ്വഹിക്കാൻ പള്ളി അന്വേഷിച്ച് ഇറങ്ങിയതായിരുന്നു. ഒരു കെട്ടിടത്തിന്റെ പുറംഭാഗത്തെ അലങ്കാരങ്ങൾ കണ്ട് പള്ളിയാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹം അകത്തുകയറി.

എന്നാൽ അത് സ്വകാര്യ വീടാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ ക്ഷമാപണം നടത്തി പുറത്തിറങ്ങാൻ ശ്രമിച്ചു. ഈ സമയം പ്രകോപിതനായി വീട്ടുടമ ഇദ്ദേഹത്തിന്റെ ഇടത് കവിളത്ത് ശക്തമായി അടിക്കുകയായിരുന്നു.

Tags:    
News Summary - Man sentenced for assaulting elderly person after entering house mistaking it for a mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.