മനാമ: പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഡിജിറ്റൽവൽക്കരിക്കുന്നതിന്റെയും ഭാഗമായി, സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് വൻകിട കൂളിംഗ്, എയർകണ്ടീഷണർ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഡിജിറ്റൽ സേവനം വികസിപ്പിച്ചു.
15 റഫ്രിജറേഷൻ ടണ്ണിൽ കൂടുതൽ ശേഷിയുള്ള എയർകണ്ടീഷണറിങ് സംവിധാനങ്ങളും വ്യാവസായിക റഫ്രിജറേഷൻ യൂണിറ്റുകളും ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് ഈ സേവനം വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കും. മോൺട്രിയൽ പ്രോട്ടോക്കോളിന്റെ ആവശ്യകതകൾക്ക് അനുസൃതമായി റഫ്രിജറന്റ് ഗ്യാസുകൾ പുനരുപയോഗം ചെയ്യാനും അന്തരീക്ഷത്തിലേക്ക് അവ പുറന്തള്ളുന്നത് തടയാനും ഈ സേവനം ലക്ഷ്യമിടുന്നു.
കൂടാതെ, രജിസ്റ്റർ ചെയ്ത യൂണിറ്റുകൾ മനസ്സിലാക്കാനും വിവരങ്ങൾ പുതുക്കാനും സ്ഥാപനങ്ങളെ സഹായിക്കുന്ന ഒരു കേന്ദ്രീകൃത ഡാറ്റാബേസും ഈ സേവനം ലഭ്യമാക്കുന്നുണ്ട്. നടപടിക്രമങ്ങൾ പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്തതിലൂടെ എസ്.സി.ഇ ഈ സേവനം പൂർത്തിയാക്കാൻ എടുക്കുന്ന സമയം 20 പ്രവൃത്തി ദിവസങ്ങളിൽ നിന്ന് അഞ്ചായി കുറച്ചു.
ബഹ്‌റൈന്റെ ഡിജിറ്റൽ പരിവർത്തന യാത്രയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഇതുവരെ 1,300-ലധികം സർക്കാർ സേവനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.