Posted On
date_range Updated On
date_range ഷാജി എടത്തോളി മുസ്‌ലിം ലീഗിലേക്ക്
മനാമ: കോഴിക്കോട് കൊയിലാണ്ടി നന്തി സ്വദേശിയായ ഷാജി എടത്തോളി മുസ്‌ലിം ലീഗ് അംഗത്വമെടുത്തു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ബഹ്‌റൈനിൽ ചെറുകിട വ്യവസായ രംഗത്ത് പ്രവർത്തിച്ചു വരുന്ന അദ്ദേഹം, മുൻപ് ഇടതുപക്ഷ ചിന്തകനും സഹയാത്രികനുമായിരുന്നു.
ഹരിതരാഷ്ട്രീയത്തിന്റെ ആദർശങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കിയാണ് അദ്ദേഹം മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് കടന്നുവരാൻ ആഗ്രഹം പ്രകടിപ്പിച്ചത്. തുടർന്ന് ബഹ്‌റൈൻ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭാഷാസമര ഐക്യവേദിയിൽ വെച്ച്, മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂരിൽ നിന്നും അദ്ദേഹം ഔദ്യോഗികമായി അംഗത്വം ഏറ്റുവാങ്ങി.
ചടങ്ങിൽ ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ഹരിത പ്രസ്ഥാനത്തിലേക്ക് ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.