മാതാവിനെ ഭീഷണിപ്പെടുത്തി വീടിന് തീവെച്ചു; മകന് അഞ്ച് വർഷം തടവും പിഴയും

മനാമ: ബഹ്‌റൈനിൽ മാതാവിനെ ഭീഷണിപ്പെടുത്തിയ ശേഷം വീടിന് തീവെച്ച കേസിൽ നാൽപ്പതുകാരനായ പ്രതിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. കൂടാതെ 300 ദീനാർ നഷ്ടപരിഹാരം നൽകാനും ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി ഉത്തരവിട്ടു.

മാതാവുമായുള്ള തർക്കത്തെ തുടർന്ന് വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി, മാതാവ് പൊലീസിൽ പരാതി നൽകാൻ പോയ സമയത്താണ് വീടിന് തീവെച്ചത്. വീടിനുള്ളിൽ സ്വന്തം കുട്ടി ഉണ്ടെന്നറിഞ്ഞിട്ടും പ്രതി ഭീഷണി തുടർന്നിരുന്നതായി മാതാവ് പൊലീസിന് മൊഴി നൽകി. മകൻ ലഹരിക്ക് അടിമയാണെന്നും ജോലിക്ക് പോകാനും പ്രശ്നങ്ങൾ ഒഴിവാക്കാനും താൻ ഉപദേശിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും അമ്മ വ്യക്തമാക്കി.

അയൽക്കാരിൽ നിന്ന് വിവരമറിഞ്ഞ് പൊലീസിനൊപ്പം വീട്ടിലെത്തിയ മാതാവ് കണ്ടത് കറുത്ത പുക ഉയരുന്ന വീടാണ്. തുടർന്ന് സിവിൽ ഡിഫൻസ് സംഘം എത്തിയാണ് തീ അണച്ചത്. താഴത്തെ നിലയിലെ സ്വീകരണമുറിയും മറ്റ് സാധനങ്ങളും കത്തിനശിച്ചിരുന്നു. വീടിന്റെ പെയിന്റിംഗിനും നശിച്ചുപോയ ഫർണിച്ചറിനുമായി നൂറുകണക്കിന് ദീനാറിന്റെ നഷ്ടമാണ് ഉണ്ടായത്. തുടർന്നാണ് പ്രൊസിക്യൂഷൻ ഇയാൾക്കെതിരെ കുറ്റം ചുമത്തുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്തത്.

Tags:    
News Summary - മാതാവിനെ ഭീഷണിപ്പെടുത്തി വീടിന് തീവെച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.