മനാമ: കോവിഡിെൻറ ആശങ്കകൾ പൂർണമായി വിട്ടുമാറിയിട്ടില്ലെങ്കിലും ഒാണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങൾ അധികവും ഒാൺലൈനിലേക്ക് ചേക്കേറിയ ഇക്കാലത്ത് ഒാണവും ആ വഴിക്കുതന്നെ. എങ്കിലും, വീടുകളിൽ പൂക്കളമൊരുക്കിയും സദ്യവട്ടങ്ങൾ തയാറാക്കിയും ഒാണത്തിെൻറ ഗൃഹാതുരത്വം കാത്തുസൂക്ഷിക്കാനുള്ള ആവേശത്തിലാണ് മലയാളികൾ.
മുൻകാലങ്ങളിൽ ആർഭാടമായി നടത്തിയിരുന്ന ഒാണാഘോഷം രണ്ടുവർഷമായി ഒാർമയിൽ മാത്രമാണ്. കോവിഡ് മഹാമാരി ശോഭ കെടുത്തിയ രണ്ടാം ഒാണക്കാലമാണ് ഇത്തവണത്തേത്. എങ്കിലും ഉള്ളതുകൊണ്ട് ഒാണം കെേങ്കമമാക്കാനുള്ള പുറപ്പാടിലാണ് എല്ലാവരും. വിവിധ സംഘടനകളും കൂട്ടായ്മകളും ഒാണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വലിയ ഹൈപ്പർമാർക്കറ്റുകൾ മുതൽ ചെറുകിട കോൾഡ് സ്റ്റോറുകൾ വരെ ഓണവിപണിയായി മാറിക്കഴിഞ്ഞു. ഒാണവിഭവങ്ങളും പൂക്കളും ഒാണക്കോടികളും മറ്റും സംഘടിപ്പിക്കാനുള്ള തിരക്കിലായിരുന്നു ആളുകൾ. ശനിയാഴ്ചയാണ് തിരുവോണം. എന്നാൽ, വെള്ളിയാഴ്ചയിലെ പൊതുഅവധി ദിനത്തെ തിരുവോണമാക്കി ആഘോഷിക്കാനാണ് പ്രവാസിസമൂഹത്തിെൻറ ഒരുക്കം.
വീടുകളിൽ ഒാണസദ്യ തയാറാക്കാൻ കഴിയാത്തവർക്ക് ആശ്വാസമായി വിവിധ ഹൈപ്പർമാർക്കറ്റുകളും റസ്റ്റാറൻറുകളും രംഗത്തെത്തിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഒാണസദ്യ തയാറാക്കി നൽകും. ഒാണം ആഘോഷിക്കാൻ വിവിധ സ്ഥാപനങ്ങൾ പച്ചക്കറികളും മറ്റു പലചരക്ക് സാധനങ്ങളും നേരത്തേതന്നെ ഇന്ത്യയിൽനിന്ന് എത്തിച്ചിരുന്നു. സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞദിവസങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.