മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പ്രവർത്തക സമിതി നിലവിൽ വന്നു

മനാമ: സംസ്ഥാന ഗവൺമ​െൻറി​​െൻറ സാംസ്ക്കാരിക വകുപ്പി​​െൻറ കീഴിലുള്ള മലയാളം മിഷ​​െൻറ മാതൃഭാഷാ പ്രവർത്തനങ്ങൾ വ ്യാപിക്കുന്നതിനും പഠനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ബഹ്റൈനിലെ എല്ലാ പഠന കേന്ദ്രങ്ങളുടേയും പ്രതിനിധികളെ ഉൾപ്പെടുത്തി മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പ്രവർത്തക സമിതി നിലവിൽ വന്നു.മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജി​െൻറ സാന്നിധ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന പൊതുയോഗത്തിലായിരുന്നു പ്രവർത്തക സമിതി രൂപവത്​കരണം നടന്നത്. ഡോ. രവി പിള്ളയാണ് ചാപ്റ്ററി​​െൻറ ചെയർമാൻ. പി.വി.രാധാകൃഷ്ണപിള്ള: പ്രസിഡൻറ്​, ബിജു. എം.സതീഷ്: ജനറൽ സെക്രട്ടറി, എം.പി രഘു:വൈസ് പ്രസിഡൻറ്​, രജിത അനി:ജോയിൻറ്​ സെക്രട്ടറി, നന്ദകുമാർ ഇടപ്പാൾ:കൺവീനർ എന്നിവരാണ് മറ്റ് ഭാരവാഹികൾ.കൂടാതെ ബഹ്റൈനിലെ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്നായി പി.എൻ.മോഹൻരാജ്, ബിനു വേലിയിൽ, ടി.ജെ.ഗിരീഷ്, എ.എം.ഷാനവാസ്, ബാലചന്ദ്രൻ കൊന്നക്കാട്, ലത മണികണ്​ഠൻ,മഹേഷ് മൊറാഴ, ഗോകുൽ കൃഷ്ണ, അജിത് പ്രസാദ്, എം.പി. അനിൽ എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ. കൂടാതെ മിഷ നന്ദകുമാർ ചെയർപേഴ്​സണായ വിദഗ്​ധ സമിതിയും സോമൻ ബേബി ചെയർമാനായുള്ള ഉപദേശക സമിതിയും രൂപവത്​ക്കരിച്ചു.

സുധി പുത്തൻവേലിക്കര, പ്രദീപ് പതേരി, ശിവകുമാർ കുളത്തൂപ്പുഴ, പി.പി. സുരേഷ്, സതീഷ് നാരായണൻ, അൻവർ സാജിദ്, മഞ്ചു വിനോദ്, രഞ്ചു .ആർ. നായർ, പ്രസന്ന വേണുഗോപാൽ, ഷൈന റാം, ശാന്താ രഘു എന്നിവർ വിദഗ്​ധ സമിതിയിലും സി.വി. നാരായണൻ, സുബൈർ കണ്ണൂർ, സന്തോഷ് കുമാർ, സി. ഗോവിന്ദൻ, ചന്ദ്രബോസ്, രജനീഷ്.സി.നായർ എന്നിവർ ഉപദേശക സമിതിയിലും അംഗങ്ങളായിരിക്കും. കേരളീയ സമാജത്തിനു പുറമെ ശ്രീനാരായണ കൾചറൽ സൊസൈറ്റി, കേരള സോഷ്യൽ ആൻറ് കൾചറൽ അസ്സോസിയേഷൻ, ഗുരുദേവസോഷ്യൽ സൊസൈറ്റി, ഫ്രൻറ്​സ്​ സോഷ്യൽ അസ്സോസിയേഷൻ ,വ്യാസ ഗോകുലം എന്നീ സംഘടനകളിലാണ് നിലവിൽ മലയാളം മിഷ​​െൻറ പാഠ്യപദ്ധതി പ്രകാരമുള്ള ഭാഷാ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.


ബഹ്റൈനിൽ നടക്കുന്ന മാതൃഭാഷാ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കൂടുതൽ പ്രദേശങ്ങളിലേക്ക് കൂടി ഭാഷാ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ ബഹ്റൈനിലെ ഇതര മലയാളി കൂട്ടായ്മകൾ തയ്യാറായി മുന്നോട്ട് വരണമെന്നും മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് അഭിപ്രായപ്പെട്ടു.സമാജം പ്രസിഡൻറ്​ പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിജു.എം.സതീഷ് സ്വാഗതം പറഞ്ഞു. സമാജം ജനറൽ സെക്രട്ടറി എം.പി.രഘു, ലോക കേരളസഭ അംഗം സി.വി.നാരായണൻ എന്നിവർ സന്നിഹിതരായിരുന്നു.മാതൃഭാഷാ പഠന കേന്ദ്രങ്ങളിൽ സൗജന്യ സേവനം നടത്തുന്ന പാഠശാലാ പ്രവർത്തകർക്ക് മലയാളം മിഷൻ നൽകുന്ന അംഗീകൃത ബാഡ്ജുകളും ചടങ്ങിൽ വിതരണം ചെയ്തു.

Tags:    
News Summary - malayalam mission-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.