മനാമ: അറബ് കഥാപരിസരം പശ്ചാത്തലമാക്കി, പ്രമുഖ മലയാള സംവിധായകൻ രവീന്ദ്രൻ നിർമിക്കുന്ന പുതിയ പ്രോജക്ട് ‘സെന്റ് ഓഫ് ദി ആബ്സന്റ്’ പ്രഖ്യാപിച്ചു. ബഹ്റൈനിൽ ചിത്രീകരിക്കുന്ന ഈ വെബ് സീരീസ്, റാവൻഎക്സ് സിനിവേഴ്സ്, കൊച്ചി സെന്റർ ഫോർ ഫിലിം പ്രമോഷൻ, കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എന്നിവയുടെ സഹകരണത്തോടെയാണ് നിർമിക്കുന്നത്. ബഹ്റൈനി നോവലിസ്റ്റും ആർക്കിടെക്ടുമായ ഹനാൻ അൽ റഹ്മയാണ് ഈ സീരീസിലെ പ്രധാന താരം.
2018 മുതൽ ബഹ്റൈൻ പോളിടെക്നിക്കുമായി നിലനിൽക്കുന്ന അക്കാദമിക് പങ്കാളിത്തത്തിന്റെ തുടർച്ചയായാണ് ഈ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. സർവകലാശാല വിദ്യാർഥികളെ പ്രൊഡക്ഷൻ ട്രെയിനികളായി ഉൾപ്പെടുത്തിക്കൊണ്ട്, സിനിമയുടെ നിർമാണ പ്രക്രിയയെ തന്റെ ‘വിഷ്വൽ ലിറ്ററസി’ (Visual Literacy), ‘സ്ക്രിപ്റ്റ് ടു സ്ക്രീൻ’ (Script to Screen) വർക്ക്ഷോപ്പുകളുടെ പ്രായോഗിക പരിശീലനമാക്കി മാറ്റുകയാണ് സംവിധായകൻ രവീന്ദ്രൻ. ‘അറബ് പോയറ്റിക് ഇമ്മേഴ്ഷൻ സിനിമ’ എന്ന പുതിയ ചലച്ചിത്ര ശൈലിക്ക് തുടക്കംകുറിക്കുന്ന രീതിയിലാണ് ഈ സീരീസ് ഒരുങ്ങുക. എട്ട് മുതൽ 10 വരെ മിനിറ്റ് ദൈർഘ്യമുള്ള ആറ് ഭാഗങ്ങളാണ് ഇതിലുണ്ടാകുകയെന്ന് സംവിധായകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.