മ​നാ​മ ഗ​വ​ർ​ണ​റേ​റ്റ് മു​നി​സി​പ്പ​ൽ കെ​ട്ടി​ട​ങ്ങ​ൾ ഇ​നി സൗ​രോ​ർ​ജ​ത്തി​ൽ തി​ള​ങ്ങും

മ​നാ​മ: ത​ല​സ്ഥാ​ന ഗ​വ​ർ​ണ​റേ​റ്റി​ലെ മു​നി​സി​പ്പ​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മേ​ൽ​ക്കൂ​ര​ക​ളി​ൽ സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് ക്യാ​പി​റ്റ​ൽ ട്ര​സ്റ്റി ബോ​ർ​ഡ് ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​കാ​രം ന​ൽ​കി. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം കു​റ​ക്കു​ന്ന​തി​നും വൈ​ദ്യു​തി ചെ​ല​വ് ലാ​ഭി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​ർ​വി​സ് ആ​ൻ​ഡ് പ​ബ്ലി​ക് യൂ​ട്ടി​ലി​റ്റീ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് തൗ​ഫീ​ഖ് അ​ൽ അ​ബ്ബാ​സ് സ​മ​ർ​പ്പി​ച്ച ഈ ​നി​ർ​ദേ​ശം രാ​ജ്യ​ത്തി​ന്റെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളു​മാ​യും ആ​ഗോ​ള പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ന​യ​ങ്ങ​ളു​മാ​യും ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ്.ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ കൗ​ൺ​സി​ലി​ന്റെ വാ​ർ​ഷി​ക വൈ​ദ്യു​തി ബി​ല്ലു​ക​ളി​ൽ വ​ലി​യ കു​റ​വു​ണ്ടാ​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. വൈ​ദ്യു​തി ബി​ല്ലി​ലൂ​ടെ ലാ​ഭി​ക്കു​ന്ന തു​ക ഗ​വ​ർ​ണ​റേ​റ്റി​ലെ മ​റ്റ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പൊ​തു​ജ​ന സേ​വ​ന​ങ്ങ​ൾ​ക്കു​മാ​യി വി​നി​യോ​ഗി​ക്കും.

പ​ദ്ധ​തി​യു​ടെ സാ​മ്പ​ത്തി​ക​വും സാ​ങ്കേ​തി​ക​വു​മാ​യ വ​ശ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് ഫി​നാ​ൻ​ഷ​ൽ ആ​ൻ​ഡ് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ഹു​ദ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​നു​യോ​ജ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് ഘ​ട്ടം​ഘ​ട്ട​മാ​യി പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്യും.

ക്യാ​പി​റ്റ​ൽ ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗീ​ക​രി​ച്ച ഈ ​നി​ർ​ദേ​ശം അ​ന്തി​മ അ​വ​ലോ​ക​ന​ത്തി​നാ​യി മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ കൃ​ഷി മ​ന്ത്രി വ​ഈ​ൽ അ​ൽ മു​ബാ​റ​ക്കി​ന് കൈ​മാ​റി. മു​നി​സി​പ്പ​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പു​ന​രു​പ​യോ​ഗ ഊ​ർ​ജ സം​സ്കാ​രം വ​ള​ർ​ത്തു​ന്ന​തി​നും സ്മാ​ർ​ട്ട് സി​റ്റി ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്ക് അ​ടു​ക്കു​ന്ന​തി​നും ഈ ​നീ​ക്കം സ​ഹാ​യി​ക്കു​മെ​ന്ന് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ്വാ​ലി​ഹ് ത​റാ​ദ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Tags:    
News Summary - Manama Governorate Municipality buildings will now shine with solar energy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.