മനാമ: ‘മലബാര്‍ അടുക്കള’ ഫേസ്ബുക് കൂട്ടായ്മ ‘അടുക്കള പുട്ടും അരങ്ങിലെ പാട്ടും’ എന്ന പേരിൽ നടത്തുന്ന പാചക മത്സരം ഡിസംബര്‍ എട്ടിന് കേരളീയ സമാജത്തില്‍ നടക്കും. വൈകീട്ട് മൂന്നിന് മലബാറിെൻറ രുചിമേളങ്ങളുമായി പരിപാടി തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മലബാറിെൻറ തനത് വിഭവങ്ങള്‍ ഇതിൽ ലഭ്യമാക്കും. പാചക മത്സരത്തിൽ വിധി നിര്‍ണയം നടത്തുന്നത് പാചക വിദഗ്ധരായ നൗഷാദ് , ജുമാന കാദരി, യു.കെ.ബാലന്‍ എന്നിവരാണ്. സുമി അരവിന്ദ്, നിസാം കാലിക്കറ്റ്, ആബിദ് കണ്ണൂര്‍ എന്നിവരുടെ കൂടെ ‘മോജോ ബാൻറും’ ചേർന്നൊരുക്കുന്ന സംഗീത വിരുന്നുമുണ്ടാകും. 2014 ലാണ് ദുബൈ കേന്ദ്രീകരിച്ച് ഇൗ കൂട്ടായ്മ തുടങ്ങുന്നത്. നിലവിൽ നാലു ലക്ഷത്തോളം അംഗങ്ങളുണ്ട്. കുടുംബസംഗമങ്ങളും പാചക മത്സരങ്ങളും വിനോദയാത്രകളുമായി കൂട്ടായ്മ സജീവമാണ്. വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി പ്രസിഡൻറ് എ.സി.എ.ബക്കര്‍, ചെയര്‍മാന്‍ അസീസ്, ജനറല്‍ സെക്രട്ടറി സുബിനാസ് കിട്ടു, ട്രഷറര്‍ ഷമീര്‍ ഗലാലി, പ്രോഗ്രാം കണ്‍വീനര്‍ ജെ.പി.കെ.തിക്കോടി, ഇവൻറ് കോ ഓഡിനേറ്റര്‍ ബഷീര്‍ അമ്പലായി, കോ ഓഡിനേറ്റർമാരായ സബീന അഫനേജ്, ഷംന ഫവാസ്, സുമ ദിനേശ്, ആദിയ നബീല്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.