മാഹി സ്വദേശിയായ യുവാവ് ബഹ്റൈനിൽ ഉറക്കത്തിനിടെ മരിച്ചു

മനാമ: മാഹി സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ചു. മാഹി പെരിങ്ങാട് സ്വദേശി നവാഫ് മുസാവ (27) ആണ് നിര്യാതനായത്. ഞായറാഴ്ച പുലർച്ചെ കിടക്കയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

ഉറക്കത്തിനിടയിൽ മരണം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടി തുടങ്ങിയതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Tags:    
News Summary - Mahi Native Dead in Bahrain -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.