മഹാത്മാഗാന്ധി കൾചറൽ ഫോറം പി ഹരീന്ദ്രനാഥിനെ ആദരിച്ചപ്പോൾ
മനാമ: ബഹ്റൈൻ മഹാത്മാഗാന്ധി കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ മലയാളി ഫോറത്തിന്റെ സഹകരണത്തോടെ ഗ്രന്ഥകാരനും അധ്യാപകനും ചരിത്രഗവേഷകനുമായ പി. ഹരീന്ദ്രനാഥിനെ ആദരിച്ചു.
സെഗ്‍യ്യയിൽ വച്ച നടന്ന പരിപാടിയിൽ ദാദാഭായ് നവറോജിയും ഗാന്ധിജിയും സ്വാതന്ത്ര്യ സമരചരിത്രത്തെപ്പറ്റിയും ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി മഹാത്മാഗാന്ധി കൾചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ബി.എം.എഫ് സെക്രട്ടറി സുരേഷ് വീരാച്ചേരി സ്വാഗതം പറഞ്ഞു. ബാബു കുഞ്ഞിരാമൻ പി. ഹരീന്ദ്രനാഥിനെ ഉപഹാരം നൽകി ആദരിച്ചു.
ദീപ ജയചന്ദ്രൻ, എബ്രഹാം ജോൺ, ഗഫൂർ കയ്പമംഗലം, എസ്.വി. ബഷീർ തുടങ്ങി ബഹ്റൈനിലെ വിവിധ മേഖലകളിൽ നിന്ന് നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. സജി സാമൂവൽ, സുരേഷ് പുണ്ടൂർ, സജിത്ത് വെള്ളി കുളങ്ങര, അബ്ദുൽ സലാം, മുജീബ്റഹ്മാൻ, ബൈജു ആരാദ് എന്നിവർ നേതൃത്വം നൽകിയ പരിപാടി ബബിന സുനിൽ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.