മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം മഹാത്മാഗാന്ധിയുടെ എഴുപത്തേഴാമത് രക്തസാക്ഷിദിനത്തിൽ ‘ഗാന്ധി വധിക്കപ്പെട്ട 77 വർഷങ്ങളിലെ ഇന്ത്യയും ഗാന്ധിയൻ ദർശനങ്ങളും’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു.
ബഹ്റൈനിലെ മികച്ച സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന ചർച്ച, ജനുവരി 30ന് രാത്രി എട്ടിന് കെ.സി.എ സെഗയ്യ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
ബഹ്റൈനിലെ എല്ലാ സാമൂഹിക രാഷ്ട്രീയ പ്രവർത്തകരെയും ഗാന്ധി ആശയ പ്രേമികളെയും പ്രചാരകരെയും ചർച്ചാവേദിയിലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നതായി മഹാത്മാഗാന്ധി കൾചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, സെക്രട്ടറി ദീപ ജയചന്ദ്രൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.