കെ.എം.സി.സി ബഹ്റൈൻ മഹർജാൻ കലാകിരീടത്തിൽ മുത്തമിട്ട കോഴിക്കോട് ജില്ല കമ്മിറ്റിക്ക് വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ട്രോഫി സമ്മാനിക്കുന്നു
മനാമ: ഒന്നായ ഹൃദയങ്ങൾ ഒരായിരം സൃഷ്ടികൾ എന്ന പ്രമേയത്തിൽ നാല് ദിവസങ്ങളിലായി കെ.എം.സി.സി ബഹ്റൈൻ സ്റ്റുഡന്റ്സ് വിങ് സംഘടിപ്പിച്ച മഹർജാൻ2k25 കലോത്സവത്തിൽ 314 പോയന്റ് കരസ്ഥമാക്കി കോഴിക്കോട് ജില്ല കമ്മിറ്റി പ്രഥമ കലാകിരീടത്തിൽ മുത്തമിട്ടു. 282 പോയന്റോടെ കാസർകോട് ജില്ല കമ്മിറ്റിയും 272 പോയന്റുമായി മലപ്പുറം ജില്ല കമ്മിറ്റിയും യഥാസമയം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
76 മത്സരങ്ങളിലായി 550 വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ കിഡ്സ് വിഭാഗത്തിൽ കാസർകോട് ജില്ല കമ്മിറ്റിയുടെ ഷെഹ്റാൻ ഇബ്റാഹീം, സബ് ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നൈനിക ജിജു, ജൂനിയർ ബോയ്സ് വിഭാഗത്തിൽ കോഴിക്കോട് ജില്ലയുടെ ആധിഷ് എ. രാകേഷ്, ജൂനിയർ ഗേൾസ് വിഭാഗത്തിൽ സൗത്ത് സോൺ കമ്മിറ്റിയുടെ റംസിയ എ. റസാഖ്, സീനിയർ ബോയ്സ് വിഭാഗത്തിൽ ഹൂറ ഗുദൈബിയ്യ ഏരിയ കമ്മിറ്റിയുടെ മുഹമ്മദ് ഷയാൻ, സീനിയർ ഗേൾസ് വിഭാഗത്തിൽ മലപ്പുറം ജില്ല കമ്മിറ്റിയുടെ ഷഹദ എന്നിവർ കലാപ്രതിഭകളായി.
സമാപനസമ്മേളനം കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഷഹീർ കാട്ടാമ്പള്ളി അധ്യക്ഷനായിരുന്നു. വർക്കിങ് കൺവീനർ ശിഹാബ് കെ.ആർ പ്രമേയാവതരണം നടത്തി. വർക്കിങ് ചെയർമാൻ മുനീർ ഒഞ്ചിയം സംസാരിച്ചു.
കലോത്സവത്തിന്റെ നടത്തിപ്പിന് വേണ്ടി സോഫ്റ്റ്വെയർ നിർമിക്കുകയും മികച്ച പ്രവർത്തനം നടത്തുകയും ചെയ്ത സുഹൈൽ മേലടിക്ക് വർക്കിങ് കൺവീനർ ശിഹാബ് കെ.ആറും, ആപ്പ് നിർമിച്ച ഷാന ഹാഫിസിന് വനിത വിങ് ജനറൽ സെക്രട്ടറി അഫ്റയും മൊമെന്റോ നൽകി ആദരിച്ചു.
മഹർജാൻ നെയ്മിങ് കോണ്ടെസ്റ്റ് വിന്നർ സഹീർ ശിവപുരത്തിന് സിദ്ധീഖ് അദിലിയ മൊമെന്റോ നൽകി. അസീസ് റിഫാ, സലീം തളങ്കര, അഷ്റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, എസ്.കെ. നാസർ, ഒ.കെ. കാസിം, സഹൽ തൊടുപുഴ, സുഹൈൽ മേലടി, ഉമ്മർ മലപ്പുറം, റിയാസ് പട്ള, ടി.ടി. അഷ്റഫ്, ഷഫീക് അലി വളാഞ്ചേരി, റഷീദ് ആറ്റൂർ സന്നിഹിതരായിരുന്നു. ശറഫുദ്ധീൻ മാരായമംഗലം സ്വാഗതവും മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.