മനാമ: ‘ഗൾഫ് മാധ്യമം’ പ്രിയ വായനക്കാർക്കായി പുറത്തിറക്കിയ സമ്പൂർണ പാചക പ്രസിദ്ധീകരണമായ ‘രുചി’ പ്രമുഖ പണമിടപാട് സ്ഥാപനമായ മോേഡൺ .എക്സ്ചേഞ്ചിെൻറ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കാൻ സുവർണാവസരം. എക്സ്ചേഞ്ചിെൻറ വിവിധ ശാഖകൾ വഴി പണമയക്കുന്ന മലയാളികൾക്കാണ് ‘രുചി’ ലഭിക്കുക. ‘ഗൾഫ് മാധ്യമം’ വർഷം തോറും പ്രസിദ്ധീകരിക്കുന്ന ‘രുചി’ ഇത്തവണ 250 തരം റെസിപ്പികളാൽ സമ്പന്നമാണ്. ഒപ്പം പ്രമുഖ ഷെഫുമാരുടെ കുറിപ്പുകളും വൈവിദ്ധ്യമാർന്ന വിഭവങ്ങൾ വീട്ടിലുണ്ടാക്കാനുള്ള എളുപ്പവഴികളും ഉൾപ്പെടുത്തിയിട്ടുണ്ട്. 200 ഓളം പേജുകളുള്ള ‘രുചി’ നാവിൽ വെള്ളമൂറുന്ന വായനക്കൊപ്പം റഫറൻസിനും ഉപകരിക്കും.
നിശ്ചിതകാലത്തേക്കാണ് ഓഫർ. മേഡേൺ എക്സ്ചേഞ്ചിെൻറ മനാമ ബാബുൽ ബഹ്റൈൻ, ഗുദൈബിയ ^ഫിലിപ്പിനോ ഗാർഡന് സമീപം, ഗുദയ്ബിയ ജി.എസ്.എഫ് സൂപ്പർ മാർക്കറ്റിന് എതിർവശം, ഹൂറ ഗോർഡൻ സാൻസ് എന്നീ ബ്രാഞ്ചുകളിലാണ് ഇൗ ആനുകൂല്ല്യം ലഭിക്കുക. മോഡേൺ എക്സ്ചേഞ്ചിെൻറ ബാബുൽ ബഹ്റൈൻ ശാഖയിൽ നടന്ന ചടങ്ങിൽ പണം അയക്കുന്നവർക്ക് നൽകുന്ന ‘രുചി’യുടെ ആദ്യകോപ്പി വിതരണം മോഡേൺ എക്സ്ചേഞ്ചിെൻറ സെയിൽസ് ആൻറ് ഒാപ്പറേഷൻസ് മാനേജർ ജെ. രാേജഷ് ഉപഭോക്താവിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.