അബൂദബി: ഗൾഫിലെ പ്രമുഖ ധന വിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് യു.എ.ഇയിൽ നിരവധി ശാഖകളുള്ള അൽഫലാ എക്സ്ചേഞ്ച് കമ്പനിയെ പൂർണമായും ഏറ്റെടുത്തു. 30 ശാഖകളുള്ള അൽഫലാ എക്സ്ചേഞ്ച് ഏറ്റെടുക്കുന്നതോടെ ലുലു എക്സ്ചേഞ്ചിെൻറ ശാഖകൾ യു.എ.ഇയിലെ 73 ഉം ആഗോള തലത്തിൽ 170 ഉം ആയി ഉയരും.
അൽഫലാ ഏറ്റെടുക്കുന്നതോടെ ലുലു ശൃംഖലയുടെ വ്യാപ്തി വർധിക്കുകയും വൻതോതിലുള്ള ഇടപാടുകൾക്ക് അവസരം ലഭിക്കുകയും ചെയ്യുമെന്ന് ലുലു എക്സ്ചേഞ്ച് എം.ഡി അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ റെഗുലേറ്റഴ്സിെൻറയും സർക്കാർ സ്ഥാപനങ്ങളുടെയും നല്ല സഹകരണത്തിന് നന്ദി പ്രകാശിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ടു വർഷം മുമ്പ് യു.എ.ഇയിൽ ആരംഭിച്ച ലുലു എക്സ്ചേഞ്ചിന് ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, സീഷെൽസ് എന്നീ രാജ്യങ്ങളിൽ ഇപ്പോൾ സാന്നിധ്യമുണ്ട്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നതായും മാനേജ്മെൻറ് പത്രക്കുറിപ്പിൽ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സാമ്പത്തിക സേവന വ്യവസായത്തിൽ വിപ്ലവകരമായ മാറ്റമാണ് ലുലു എക്സ്ചേഞ്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 2020 ഒാടെ ധന വിനിമയ രംഗത്ത് 30 ശതമാനം ഇടപാടുകളും ഡിജിറ്റൽ സാങ്കേതികവിദ്യയിൽ സാധ്യമാക്കുകയാണ് ലുലു എക്സേചഞ്ചിെൻറ ലക്ഷ്യമെന്ന് അദീബ് അഹമ്മദ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.