മനാമ: ബഹ്‌റൈനിലെ സിത്ര മേഖല ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കുഞ്ഞുങ്ങളടക്കം 32 പേർക്ക് പരിക്കേറ്റതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരും ബഹ്‌റൈൻ സ്വദേശികളാണ്.
പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയ കുട്ടികളും ഉൾപ്പെടുന്നു. 17 വയസ്സുകാരിക്ക് തലയ്ക്കും കണ്ണിനും ഏഴും എട്ടും വയസ്സുള്ള രണ്ട് കുട്ടികൾക്ക് കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ടെന്നാണ് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തെത്തുടർന്ന് രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബഹ്‌റൈന് നേരെയുണ്ടായ ഈ ആക്രമണത്തെത്തുടർന്ന് എല്ലാ പ്രധാന ആശുപത്രികളിലെയും അടിയന്തര വിഭാഗങ്ങൾ സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.