മനാമ: ബഹ്‌റൈന് നേരെ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അന്താരാഷ്ട്ര സമൂഹം രംഗത്തെത്തി. വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയെ ഫോണിൽ വിളിച്ച് ഐക്യദാർഢ്യം അറിയിച്ചു. ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചോ ഹ്യൂൺ, റൊമാനിയൻ വിദേശകാര്യ മന്ത്രി ഓന ടുയു, ക്രൊയേഷ്യൻ വിദേശകാര്യ മന്ത്രി ഗോർഡൻ ഗ്ര്ലിക് റാഡ്മാൻ എന്നിവരാണ് ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയുമായി സംസാരിച്ചത്. സിവിലിയൻ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യം വെച്ച് ഇറാൻ നടത്തുന്ന മിസൈൽ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്‍റെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ബഹ്‌റൈൻ സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകിയതിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനും ഡോ. അൽ സയാനി വിദേശകാര്യ മന്ത്രിമാർക്ക് നന്ദി അറിയിച്ചു. രാജ്യത്തിന്‍റെ സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കാൻ അന്താരാഷ്ട്ര തലത്തിലുള്ള ഈ പിന്തുണ വലിയ കരുത്താകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സന്ദർശക രാജ്യങ്ങളിലെ ജനങ്ങൾക്കും സമാധാനവും ഐശ്വര്യവും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.