നിയമലംഘനം നടത്തിയ കടയിൽ അധികൃതർ നോട്ടീസ് പതിക്കുന്നു
മനാമ: രാജ്യത്തെ നിലവിലെ അടിയന്തര സാഹചര്യം മുതലെടുത്ത് ഉൽപ്പന്നങ്ങൾക്ക് അനാവശ്യമായി വില വർധിപ്പിച്ച കട വാണിജ്യ-വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച സ്ഥാപനത്തിനെതിരെ കഴിഞ്ഞ രാത്രിയാണ് ഇൻസ്പെക്ഷൻ വിഭാഗം നടപടിയെടുത്തത്. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുക്കാതെ, യാതൊരു ന്യായീകരണവുമില്ലാതെ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചതിനാണ് നടപടി. ഓരോ ഉൽപ്പന്നത്തിന്‍റെയും വില കൃത്യമായി പ്രദർശിപ്പിക്കണമെന്ന നിയമം ലംഘിച്ചതായും പരിശോധനയിൽ കണ്ടെത്തി. അടച്ചുപൂട്ടിയ സ്ഥാപനത്തിനെതിരായ കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഉപഭോക്താക്കളുടെ അവകാശങ്ങൾ ഹനിക്കുന്നതോ വിപണിയിലെ സുസ്ഥിരത തകർക്കുന്നതോ ആയ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.