ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് മനാമ: നൂതനാശയങ്ങൾക്കും ഡിജിറ്റൽവത്കരണത്തിനുമാണ് 2023ൽ ലുലു എക്സ്ചേഞ്ച് ബഹ്റൈൻ മുൻഗണന നൽകുന്നതെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. നൂതന സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ ധനകാര്യ സേവന രംഗത്ത് വൻ മാറ്റമാണ് ഈ വർഷം വരാൻ പോകുന്നത്. ഈ മാറ്റത്തിെന്റ മുന്നിൽത്തന്നെ ലുലു എക്സ്ചേഞ്ചുമുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിെന്റ ഉപയോഗത്തിലൂടെ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാനാണ് ലക്ഷ്യമിടുന്നത്. അവരുടെ എല്ലാ ആവശ്യങ്ങളും കൃത്യസമയത്ത്, സംതൃപ്തികരമായി നിറേവറ്റപ്പെടുന്നുവെന്നും ഉറപ്പാക്കും. 2023ൽ ശക്തമായ വളർച്ചാ പദ്ധതികളാണ് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ആസൂത്രണം ചെയ്തിട്ടുള്ളത്.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്
ബഹ്റൈനുമായുള്ള ശക്തമായ ബന്ധം ഭാവിയിലും മികച്ച രീതിയിൽ തുടരും. തടസ്സങ്ങളില്ലാത്ത ധനകാര്യ സേവനങ്ങൾ ഈ വർഷവും വരും വർഷങ്ങളിലും ലഭ്യമാക്കാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. കൂടുതൽ വിപണി പങ്കാളിത്തം ലക്ഷ്യമിട്ടുള്ള കർമ്മപദ്ധതികൾ ഈ വർഷം നടപ്പാക്കും. ഉപഭോക്തൃ സേവന രംഗത്ത് ശക്തമായ അടിത്തറയുള്ള ലുലു എക്സ്ചേഞ്ച് ഭാവിക്കിണങ്ങിയ ഉൽപന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയും സുസ്ഥിര വളർച്ച കൈവരിക്കും. ഡിജിറ്റൽവത്കരണത്തിലുടെ തങ്ങളുടെ മൊബൈൽ ആപ്ലിക്കേഷനായ ‘ലുലു മണി’യെ കൂടുതൽ ശക്തമായ നിലയിലേക്കെത്തിക്കും. എല്ലാ ഉപഭോക്താക്കൾക്കും സമീപിക്കാവുന്ന തരത്തിലുള്ള പ്രവർത്തന പദ്ധതി ആവിഷ്കരിക്കും. കമ്പനിയും സമൂഹവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ശ്രദ്ധചെലുത്തും. ഇതിനായി, നിരവധി സമൂഹ കേന്ദ്രീകൃത പദ്ധതികൾ ആവിഷ്കകരിച്ച് നടപ്പാക്കും. ജീവനക്കാരുടെ കർമ്മശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളും നടത്തുമെന്ന് അദീബ് അഹമ്മദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.