എൽ.ഐ.സി (ഇന്റർനാഷനൽ) ഡയറക്ടർ ബോർഡ് യോഗം

എൽ.ഐ.സി (ഇന്റർനാഷനൽ) ഡയറക്ടർ ബോർഡ് യോഗം ബഹ്‌റൈനിൽ നടന്നു

മനാമ: എൽ.ഐ.സി (ഇന്റർനാഷനൽ) ഡയറക്ടർ ബോർഡിന്റെ 135ാമത് യോഗം ബഹ്‌റൈനിൽ നടന്നു. ബോർഡ് ചെയർമാൻ സിദ്ധാർഥ മൊഹന്തി, ഡെപ്യൂട്ടി ചെയർമാൻ എം. ജഗന്നാഥ്, മറ്റ് ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു. ഈ വർഷം ജൂണിൽ അവസാനിച്ച അർധവാർഷിക കാലയളവിലെ സാമ്പത്തിക ഫലങ്ങൾ യോഗം അംഗീകരിച്ചു. കമ്പനിയുടെ ഈ കാലയളവിലെ മൊത്തം പ്രീമിയം വരുമാനം 33.24 ദശലക്ഷം ഡോളറാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിലിത് 47.61 ദശലക്ഷം ഡോളറായിരുന്നു. ഈ വർഷം ജൂൺ വരെ പോളിസി ഉടമകൾക്ക് ക്ലെയിം ആയി 85.89 ദശലക്ഷം ഡോളർ നൽകി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 72.96 ദശലക്ഷം ഡോളറാണ് ​െക്ലയിമിനത്തിൽ നൽകിയത്.30.06.2023ന് അവസാനിച്ച കാലയളവിലെ കമ്പനിയുടെ മൊത്തം നിക്ഷേപ വരുമാനം 44.14 ദശലക്ഷം ഡോളറാണ്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 43.50 ദശലക്ഷം ഡോളറായിരുന്നു. 2023 ജൂലൈ 31വരെ ആറ് കൺസൽട്ടന്റുമാർ എം.ഡി.ആർ.ടി യോഗ്യത നേടി. 2023 വർഷത്തിൽ കമ്പനി മൂന്ന് പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കി. രണ്ട് ഉൽപന്നങ്ങൾ (യുലിപ്, ചൈൽഡ് പ്ലാൻ) യു.എ.ഇ വിപണിക്കായും ഒരു ഉൽപന്നം (യുലിപ്) ബഹ്‌റൈൻ വിപണിക്കായുമാണ് പുറത്തിറക്കിയത്. യുലിപ് റെഗുലർ പ്രീമിയം ബഹ്‌റൈനിൽ സെപ്റ്റംബറിൽ ലോഞ്ച് ചെയ്യും. വർഷത്തിന്റെ ശേഷിക്കുന്ന കാലയളവിൽ കമ്പനി കൂടുതൽ നേട്ടമുണ്ടാക്കുമെന്ന് ബോർഡ് അംഗങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - LIC (International) Board of Directors meeting was held in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.