വി.ആർ വൺ കൂട്ടായ്മ സംഘടിപ്പിച്ച വിന്റർ ക്യാമ്പ്
മനാമ: ബഹ്റൈനിൽ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വി.ആർ വൺ കൂട്ടായ്മക്ക് പുതിയ നേതൃത്വത്തിന്റെ കീഴിൽ ഫാമിലി ഒത്തുചേരലും വിന്റർ കാമ്പയിനും നടത്തി.
മനാമ ഹാപ്പി ഗാർഡനിൽ നടത്തിയ പരിപാടിയിൽ നൂറിൽപരം ആളുകൾ പങ്കെടുത്തു. അംഗങ്ങളുടെ വിവിധ ഇനം കലാപരിപാടികളും മത്സരങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി. പുതിയ അംഗങ്ങൾക്കുള്ള മെംബർഷിപ്പും പരിപാടിയിൽ വെച്ച് വിതരണം നടത്തി. ഇസ്മായിൽ ദുബൈപടി, ഷഫീൽ യൂസഫ്, ഹക്കീം കണ്ണൂർ, അൻവർ ഷാൻ നീലഗിരി, നാസർ ഹലീമാസ്, ആഷിഖ് അൽ റബീഹ്, മുജൂസ് മുന്ന, അരുൺ ചന്ദ്രൻ, മുബീന മൻഷീർ, മുഫീദ മുജീബ്, ഗീതു സതീഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ജസീൽ കാപ്പാട്, അഫ്സൽ അബ്ദുല്ല, ഇസ്മായിൽ തിരൂർ, ഹിജാസ് വലിയകത്ത്, ആബിദ് എന്നിവർ സംസാരിച്ചു. റഫീഖ് തയ്യിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.