ഡോ. ജേക്കബ് ഡാനിയേലിന് സ്വീകരണം നൽകിയപ്പോൾ
മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘എക്യുമെനിക്കൽ കണ്വെന്ഷന്’ നേതൃത്വം നല്കാന് എത്തിയ സി.എസ്.ഐ മധ്യകേരള മഹായിടവക മിഷൻ ബോർഡ് ഡയറക്ടർ ഡോ. ജേക്കബ് ഡാനിയേലിന് സ്വീകരണം നൽകി.
കെ.സി.ഇ.സി പ്രസിഡൻറ് റവ. അനീഷ് സാമുവൽ ജോൺ, വൈസ് പ്രസിഡൻറ് മാത്യൂസ് ഡേവിഡ്, ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ്, ട്രഷറർ ജെറിൻ സാം രാജ്, ബഹ്റൈൻ മലയാളി സി. എസ്.ഐ ഇടവക ഭാരവാഹികൾ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. 2026 ഫെബ്രുവരി 10, 11, 12, ( ചൊവ്വ, ബുധന്‍, വ്യാഴം) തീയതികളിൽ വൈകീട്ട് 7.15 മുതല്‍ 9.00 മണി വരെ ബഹ്റൈൻ മലയാളി സി.എസ്.ഐ പാരിഷിൽ വെച്ച് നടത്തപ്പെടും.കൺവെൻഷന്റെ ഗാന ശുശ്രൂഷക്ക് കെ.സി.ഇ.സിയിലെ എല്ലാ ഇടവകയിൽ നിന്നുമുള്ള ഗായകർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.