മാസങ്ങളായി ശമ്പളം കിട്ടാതെ തൊഴിലാളികൾ കൂട്ടത്തോടെ റോഡിലിറങ്ങി

മനാമ: ടുബ്ലിയിലെ സ്വകാര്യ ലേബർ ക്യാമ്പിൽ മാസങ്ങളോളം ശമ്പളമില്ലാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾ ഒരുമിച്ച്​ റോഡിലേക്ക്​ ഇറങ്ങി. സങ്കടം ബോധിപ്പിക്കാൻ ലേബർ കോടതി ലക്ഷ്യമാക്കി ഇറങ്ങിയ തൊഴിലാളികൾ, വഴി തെറ്റി ചെന്നുപെട്ടത്​ അമേരിക്കൻ മിഷൻ ആശുപത്രിക്ക്​ അടുത്തുള്ള റോഡിൽ. ഇന്ത്യൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്​ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്​ തങ്ങളുടെ കഷ്​ടപ്പാടുകൾ അറിയിക്കാൻ ഇറങ്ങിത്തിരിച്ചത്​. ഒടുവിൽ പോലീസ്​ എത്തി തൊഴിലാളികളുടെ മാർച്ച്​ തടയുകയും കാര്യങ്ങൾ അറിഞ്ഞശേഷം,  വാഹനങ്ങളിൽ ലേബർ ഉദ്യോഗസ്ഥരുടെ അടുത്തും തുടർന്ന്​ ക്യാമ്പിൽ എത്തിക്കുകയും ചെയ്​തു. ക്യാമ്പിൽ വെള്ളം പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. തുടർന്ന്​ ലേബർ അധികൃതരും വിവിധ എംബസി ഉദ്യോഗസ്ഥരും ക്യാമ്പ്​ സന്ദർശിച്ചു. 

Tags:    
News Summary - labours-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.