കുവൈത്ത്​ ഉപപ്രധാനമന്ത്രിയെ സ്വീകരിച്ചു

മനാം: കുവൈത്തുമായി ബഹ്റൈനുള്ളത് ദൃഢവും ആഴത്തിലുള്ളതുമായ ബന്ധമാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്റൈനിലത്തെിയ കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ ഹമദ് അസ്സബാഹിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫക്കുള്ള കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹി​​​െൻറ കത്ത് അദ്ദേഹം ഏറ്റുവാങ്ങി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും സൗഹൃദവും ഊട്ടിയുറപ്പിക്കാനുള്ള ചര്‍ച്ചകളും ഇരുപേരും തമ്മില്‍ നടന്നു. മേഖലയിലെ വിവിധ വിഷയങ്ങളും ചര്‍ച്ചയില്‍ കടന്നു വന്നു. കുവൈത്ത് അമീറിനുള്ള അഭിവാദ്യങ്ങള്‍ കൈമാറുന്നതിന് കിരീടാവകാശി ശൈഖ് സബാഹ് അല്‍ഖാലിദിനെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്​തു. 

Tags:    
News Summary - kuwait minister-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.