കുടുംബ സൗഹൃദവേദിയുടെ 29ാത് വാർഷികാഘോഷ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
മനാമ: കുടുംബ സൗഹൃദവേദി കിങ്ഡം ഓഫ് ബഹ്റൈന്റെ 29ാത് വാർഷികം, ക്രിസ്മസ് ന്യൂ ഇയർ സെലിബ്രേഷന്റെ പോസ്റ്റർ പ്രകാശനം ഓറയിൽവെച്ച് ഓറ ആർട്സ് മാനേജിങ് ഡയറക്ടർ മനോജ് മയ്യന്നൂരിന് സംഘടയുടെ ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ എന്നിവർ ചേർന്ന് പോസ്റ്റർ നൽകി പ്രകാശന കർമം നിർവഹിച്ചു, രക്ഷാധികാരി അജിത് കണ്ണൂർ, ട്രഷറർ മണിക്കുട്ടൻ ജി, ജനറൽ കൺവീനറായ മനോജ് പിലിക്കോട്, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ,ജോയിന്റ് ട്രഷറര്‍ സജി ചാക്കോ, മെമ്പർഷിപ് സെക്രട്ടറി അജിത് ഷാൻ, ചാരിറ്റി കൺവീനർ സയിദ് ഹനിഫ്,ജനറൽ കോർഡിനേറ്റർ ഷാജി പുതുക്കുടി,മനു ആർ, സുനിൽ തോമസ്, സാമൂഹിക പ്രവർത്തകർ ആയ സുനീഷ് എം.എസ്,ബിബിൻ ഫിലിപ്പ് മാടത്തേത്ത്, സൽമാനുൽ ഫാരിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ജനുവരി 22ന് ഓറ ആർട്സിൽ വെച്ച് വൈകിട്ട് 7.00 മുതൽ വിവിധയിനം കലാപരിപാടികളോടെ വാർഷികാഘോഷവും ക്രിസ്മസ് ന്യൂ ഇയർ സെലിബ്രേഷനും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.