???? ?????? ????? ??????? ????????????? ???????????? ????????????? ??????????? ???????

കെ.എസ്​.സി.എ നേതൃത്വത്തിൽ ‘രാമായണ മാസാചരണം’ തുടരുന്നു 

മനാമ: കേരള സോഷ്യൽ ആൻറ്​ കൾച്ചറൽ അസോസിയേഷ​​െൻറ  നേതൃത്വത്തിൽ രാമായണ മാസാചരണം ഗംഭീരമായ പരിപാടികളോടെ തുടരുന്നു. 
എല്ലാ ദിവസങ്ങളിലും വൈകിട്ട്‌ ഏഴുമുതൽ രാമായണ പാരായണം, ഭജന , പ്രസാദമൂട്ട്‌ എന്നിവ നടന്നുവരുന്നു. വ്യാഴം,വെള്ളി ദിവസങ്ങളിൽ രാമായണ പാരായണത്തിനു പുറമേ പ്രത്യേക ഭജനയും , രാമായണ പ്രഭാഷണവും, സദ്യയും നടക്കും. 

പരിപാടികളിൽ എല്ലാവർക്കും പങ്കെടുക്കാമെന്നും, കുട്ടികൾക്കായി  രാമായണപാരായണ പരിശീലനത്തിനുള്ള അവസരവും ഉണ്ടെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി  സന്തോഷ്‌ കുമാർ , ആക്ടിംഗ്‌ പ്രസിഡൻറ്​ ജയകുമാർ പിള്ള എന്നിവർ അറിയിച്ചു. മികച്ച പാരായണം നടത്തുന്ന കുട്ടികൾക്ക്‌ സമ്മാനങ്ങളും നൽകും. മാസ്​റ്റർ അതുൽ കൃഷ്ണനും കുമാരി ശ്രേയ ഗോപകുമാറും അവതരിപ്പിച്ച ‘ദേവ സംഗീതം’  പ്രത്യേക ഭജനോടുകൂടി വ്യാഴാഴ്ച  പ്രത്യേക പരിപാടികൾക്ക്‌ തുടക്കമായി. 

ഇന്നലെ  സന്തോഷ്‌ കൈലാസ്‌ നയിച്ച  ബഹറിൻ ഓംകാര ഭജന സംഘത്തി​​െൻറ ഭക്തിഗാന സുധ, എം ജി സുഭാഷി​​െൻറ രാമായണ പ്രഭാഷണം എന്നിവയും നടന്നു. തുടർന്ന് വിഭവ സമൃദ്ധമായ പ്രസാദമൂട്ടും നടന്നു. പൊതുസമൂഹവുംഅംഗങ്ങളും അടക്കം നൂറുകണക്കിനാളുകൾ രാമായണാചരണത്തിൽ പങ്കെടുത്തു.

Tags:    
News Summary - ksta-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.