കെ.പി.എ മനാമ ഏരിയ പൊന്നോണം 2025ൽനിന്ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ 10 ഏരിയകളിലായി നടത്തിവരുന്ന പൊന്നോണം 2025 പരിപാടിയുടെ സമാപനം മനാമ ഏരിയയുടെ വിപുലമായ ഓണാഘോഷത്തോട് കൂടി അവസാനിച്ചു.
കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനംചെയ്ത ചടങ്ങിൽ ലോക കേരളസഭ അംഗം സുബൈർ കണ്ണൂർ, ബഹ്റൈൻ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം എന്നിവർ മുഖ്യാതിഥികളായും കെ.പി.എ രക്ഷാധികാരി കെ. ചന്ദ്രബോസ്, അമൽദേവ് എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു. മനാമ ഏരിയ പ്രോഗ്രാം കോഓഡിനേറ്റർ സുമി ഷമീർ ആമുഖപ്രസംഗം നടത്തി.
മനാമ ഏരിയ വൈസ് പ്രസിഡന്റ് നാസറുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ ട്രഷറർ അരുൺ പ്രസാദ് സ്വാഗതം പറഞ്ഞു.കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, കെ.പി.എ സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, ഷമീർ സലിം, സുധീർ സുലൈമാൻ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ സെക്രട്ടറി അജയ് അലക്സ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.