മനാമ: അകാലത്തിൽ വിട്ടുപിരിഞ്ഞ കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീം (കെ.പി.എ) ടസ്കേഴ്സിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ബോജി രാജന്റെ സ്മരണാർഥം, കെ.പി.എ സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ സോഫ്റ്റ് ബാൾ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോട് കൂടി നടക്കുന്ന ടൂർണമെന്റ് മേയ് രണ്ട്, ഒമ്പത് തീയതികളിൽ സിഞ്ച് അൽ അഹലി സ്പോർട്സ് ക്ലബ് ടർഫിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ബഹ്റൈനിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്നു.
ടൂർണമെന്റ് വിജയിയാകുന്ന ടീമിന് 200 ഡോളർ സമ്മാനത്തുകയും ബോജി രാജൻ മെമ്മോറിയൽ ട്രോഫിയും, രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് 150 ഡോളർ സമ്മാനത്തുകയും ബോജി രാജൻ മെമ്മോറിയൽ ട്രോഫിയും ഉണ്ടായിരിക്കും.
കൂടാതെ വിവിധ വ്യക്തിഗത ട്രോഫികളും പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനങ്ങൾ ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 38161837, 39617384, 33971810, 39159398 എന്നീ നമ്പറുകളിൽ വിളിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.