ലക്ഷ്മി അനോജ്, സനഫാത്തിമ, മുഹമ്മദ് യാസീൻ, അബൂബക്കർ മുഹമ്മദ്, അമൃതശ്രീ ബിജു, മിഷേൽ പ്രിൻസ്, ദേവിക അനിൽ, റെമിഷ പി. ലാൽ
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് രൂപവത്കരിച്ചു. സല്‍മാനിയ സഗയ്യ ഹാളില്‍ നടന്ന യോഗത്തില്‍ ചില്‍ഡ്രന്‍സ് വിങ് കണ്‍വീനര്‍ അനോജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ചില്‍ഡ്രന്‍സ് പാര്‍ലമെന്റിനെ സംബന്ധിച്ച് വിഷയാവതരണം നടത്തി. പുതിയ തലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സമൂഹത്തെയും കുടുംബത്തെയും നയിക്കാനുതകുന്ന തരത്തില്‍ വളര്‍ത്തിയെടുക്കുന്നതിനുമാണ് കെ.പി.എ കുട്ടികള്‍ക്കായി പാര്‍ലമെന്റ് രീതിയില്‍ പ്രവര്‍ത്തന കൂട്ടായ്മ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കുട്ടികളുമായി നടന്ന സംവാദത്തിനു ശേഷം ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് കാബിനറ്റ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
സ്പീക്കര്‍: ലക്ഷ്മി അനോജ്, ഡെപ്യൂട്ടി സ്പീക്കർ: സന ഫാത്തിമ, പ്രൈം മിനിസ്റ്റർ: മുഹമ്മദ് യാസീൻ, ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ: അബൂബക്കർ മുഹമ്മദ്, ഫൈനാൻസ് മിനിസ്റ്റർ: അമൃതശ്രീ ബിജു, എജുക്കേഷൻ മിനിസ്റ്റർ: മിഷേൽ പ്രിൻസ്, എന്റർടെയിൻമെന്റ് ആൻഡ് കൾചറൽ മിനിസ്റ്റർ: ദേവിക അനിൽ, സ്പോർട്സ് മിനിസ്റ്റർ: റെമിഷ പി. ലാൽ. കെ.പി.എ ട്രഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് കിഷോർ കുമാർ, അസി. ട്രഷറർ ബിനു കുണ്ടറ എന്നിവർ ആശംസകൾ അറിയിച്ചു. കോഓഡിനേറ്റർ ജ്യോതി പ്രമോദ് നിയന്ത്രിച്ച യോഗത്തിന് അനില്‍കുമാര്‍ സ്വാഗതവും കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.