മനാമ: കോവിഡ് 19 പരിശോധന വേഗത്തിലാക്കുന്നതിെൻറ ഭാഗമായി ബഹ്റൈനിൽ ഡ്രൈവ് ത്രൂ പ രിശോധന കേന്ദ്രം ആരംഭിച്ചു. ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറ റിൽ ആരംഭിച്ച പരിശോധന കേന്ദ്രം ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഇൗദ് അസ്സാലിഹ് ഉദ്ഘാടനം ചെയ്തു.
പരിശോധനക്കെത്തുന്നവർക്ക് വാഹനത്തിൽനിന്ന് ഇറങ്ങാതെ തന്നെ സ്രവ സാമ്പിൾ നൽകാൻ കഴിയുന്നതാണ് ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രം. ആരോഗ്യ വിവരങ്ങൾ ശേഖരിക്കാനും സാമ്പിൾ എടുക്കാനും അഞ്ച് മിനിറ്റ് മാത്രം മതിയാകും. പരിശോധന ഫലം ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ ലഭ്യമാക്കും. സാമ്പിൾ ശേഖരിക്കുന്നതിന് അഞ്ച് സ്റ്റേഷനുകളാണ് ഉള്ളത്. സ്വയം നിരീക്ഷണത്തിലുള്ളവർക്ക് കാലാവധി പൂർത്തിയാകുേമ്പാൾ പരിശോധന നടത്തുന്നതിനാണ് ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ഇതിനായി, സ്വയം നിരീക്ഷണ കാലാവധി പൂർത്തിയാകുന്നതിന് മൂന്ന് ദിവസം മുമ്പ് BeAware ആപ്പ് വഴി ബുക്ക് ചെയ്യണം. എല്ലാ ദിവസവും രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് കേന്ദ്രം പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.