മനാമ: ബഹ്റൈനിൽ 44 പ്രവാസി തൊഴിലാളികൾക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച പ്രവാ സി തൊഴിലാളികളുടെ എണ്ണം 198 ആയി. വ്യാഴാഴ്ച പുതുതായി 64 പേർക്കാണ് രാജ്യത്ത് രോഗം കണ്ടെത്തിയത്. ഇവരിൽ ഒമ്പത് പേർ വിദേശത്തുനിന്ന് എത്തിയവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 363 ആയി.
പുതുതായി 42 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 519 ആയി. ചികിത്സയിൽ കഴിയുന്ന ഒരു രോഗിയുമായി സമ്പർക്കം പുലർത്തിയതിലൂടെയാണ് പ്രവാസി തൊഴിലാളികൾക്ക് രോഗം പകർന്നത്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി ക്വാറൻറീനിലാക്കിയിട്ടുണ്ട്.
ലേബാറട്ടറി പരിശോധന ഉൾപ്പെടെ എല്ലാ മുൻകരുതലുകളും എടുത്തതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം, മുൻകരുതൽ നിരീക്ഷണത്തിൽ കഴിഞ്ഞ 42 പേരെക്കൂടി വിട്ടയച്ചു. ഇതുവരെ 581 പേരെയാണ് നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.