മനാമ: നാടൻരുചിയൂറുന്ന ജൈവരുചി ഉൽപന്നങ്ങളുമായി കോട്ടയം കിച്ചൻ സൽമാനിയ മെഡിക ്കൽ കോംപ്ലക്സിെൻറ ഗേറ്റ് നമ്പർ ഒന്നിെൻറ എതിർവശത്തുള്ള ട്രസ്റ്റ് ട്രാവൽസിനു സമീപം പ്രവർത്തനം തുടങ്ങി.ആരോഗ്യകരമായ ഭക്ഷണസംസ്കാരം പ്രവാസികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തിെൻറ ഭാഗമായാണ് ഇത്തരം സ്ഥാപനം ആരംഭിച്ചതെന്നാണ് മാനേജ്മെൻറ് വ്യക്തമാക്കിയിരിക്കുന്നത്. പൂർണമായും ഗുണനിലവാരം ഉറപ്പാക്കിയ നാടൻ അരി, മറ്റു ധാന്യങ്ങൾ, കറിമസാലകൾ, വെളിെച്ചണ്ണ, തേൻ, നെയ്യ്, കൂവപ്പൊടി, വിവിധതരം അച്ചാറുകൾ, പനംപാനി, ഒാർഗാനിക് ടീ, ഇൻസ്റ്റൻറ് നാടൻ കാപ്പിപ്പൊടി, വിവിധ തരം അച്ചാറുകൾ എന്നിവ നാടൻ കിച്ചനിലൂടെ വിപണനം നടത്തും. ഇൗ ബ്രാൻഡിെൻറ എല്ലാ ഉൽപന്നങ്ങൾക്കും 100 ശതമാനം ഗുണനിലവാരം ഉറപ്പാക്കിയിട്ടുണ്ടെന്നും മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.