കെ.എം.സി.സി ബഹ്റൈന്‍ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് നിര്‍വഹിക്കുന്നു
മനാമ: കെ.എം.സി.സി ബഹ്റൈന്‍ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കൊണ്ടോട്ടി പെരുമ ഡിസംബര്‍ എട്ടിന് രാത്രി ഏഴു മുതല്‍ മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടക്കും. ഏഴു മുതല്‍ വിദ്യാർഥികളുടെ കലാപരിപാടികൾ നടക്കും. ടി.വി. ഇബ്രാഹീം എം.എല്‍.എ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ഒമ്പതു മണിക്ക് പൊതു സമ്മേളനം കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ കൊണ്ടോട്ടി പെരുമയുടെ ഭാഗമായി പുറത്തിറക്കുന്ന സപ്ലിമെന്റ് പ്രകാശനം നിര്‍വഹിക്കും. പരിപാടിക്ക് വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി പ്രസിഡന്റ് സാബിര്‍ ഓമാനൂര്‍, ജനറല്‍ സെക്രട്ടറി ഷനൂഫ് ചോലക്കര, ട്രഷറര്‍ ഇസ്ഹാഖ് കൊണ്ടോട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി നൗഫല്‍ കോര്ലോട്ട് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.