കൊല്ലം സ്വദേശിയെ ബഹ്​റൈനിൽ മരിച്ച നിലയിൽ കണ്ടെത്തി

മനാമ: മലയാളി യുവാവിനെ താമസ്​ സ്​ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പേരയം സ്വദേശി സതീഷ് കുമാർ (41) ആണ്​ മരിച് ചത്​. സ്വകാര്യ കമ്പനിയിലെ സ്റ്റോർ കീപ്പർ ആയ ഇദ്ദേഹം ഹമദ് ടൗണിലായിരുന്നു താമസം. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള സാധ്യത കമ്പനി അധികൃതർ തേടുന്നുണ്ട്​. ഭാര്യ: മായ. മക്കൾ: സൂരജ്​, സ്വാതി.

വിമാന സർവീസ്​ ഇല്ലാത്തതിനാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ട്​ നേരിടുന്നുണ്ട്​. കഴിഞ്ഞ ദിവസം സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന്​ ഒരു മലയാളിയുടെയും തമിഴ്​നാട്​ സ്വദേശിയുടെയും മൃതദേഹങ്ങൾ ഗൾഫ്​ എയറി​​െൻറ കാർഗോ വിമാനത്തിൽ നാട്ടിലേക്ക്​ കൊണ്ടുപോയിരുന്നു. ലുലു ഗ്രൂപ്പിനുവേണ്ടി പഴങ്ങളും പച്ചക്കറികളും എത്തിക്കുന്നതിന്​ ഏർപ്പെടുത്തിയ വിമാനമാണ്​ ഇതിനായി ഉപയോഗിച്ചത്​.

Tags:    
News Summary - Kollam native died in baharain-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.