കൊയിലാണ്ടിക്കൂട്ടം ഫന്തരീന ഫെസ്റ്റിൽനിന്ന്
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബി.എം.സി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. നാട്യ- നടന സംഗീത പരിപാടികൾക്കൊപ്പം, അറബിക് ഡാൻസ്, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ഭാരവാഹികൾ അവതരിപ്പിച്ച സ്കിറ്റ്, മുട്ടിപ്പാട്ട് എന്നിവ ഏറെ ശ്രദ്ധേയമായി.
ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, എൻ. കെ. രാധാകൃഷ്ണൻ, അഫ്സൽ തിക്കോടി, രഞ്ജി സത്യൻ, ബിനു കുന്നന്താനം, കിഷോർകാന്ദ് മുയിപ്പോത്ത്, റഫീഖ് അബ്ദുല്ല, യു. കെ. ബാലൻ, ജ്യോതിഷ് പണിക്കർ, ജേക്കബ് തെക്കുതോട്, ഗോപാലൻ മണിയൂർ, മണിക്കുട്ടൻ, ദീപക്ക്, ഷറഫ് കുഞ്ഞി, കെ. സി. ഷമീം ഒന്നിവർ ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തു. ബഹ്റൈനിലെ മറ്റ് സംഘടനാ സാമൂഹിക പ്രവർത്തകരും പരിപാടിയിൽ പങ്കുചേർന്നു.
കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രഷറർ നൗഫൽ നന്തി, രക്ഷാധികാരികളായ അസീൽ അബ്ദുൾറഹ്മാൻ, സൈൻ കൊയിലാണ്ടി, ഗ്ലോബൽ കമ്മിറ്റി അംഗം ജസീർ കാപ്പാട്, എന്റർടെയ്ൻമെന്റ് സെക്രട്ടറി ജബ്ബാർ കുട്ടീസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അരുൺ പ്രകാശ്, വർക്കിങ് പ്രസിഡന്റ് രാകേഷ് പൗർണ്ണമി മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷ് പി. കെ, ചാരിറ്റി കൺവീനർ ഇല്യാസ് കൈനോത്ത്, ലേഡീസ് വിങ് കൺവീനർ ആബിദ ഹനീഫ്, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർമാരായ ഷഫീൽ യൂസഫ്, മുജീബ് എം. പി, മുഫീത മുജീബ്, രഞ്ജുഷ രാജേഷ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആബിദ് കുട്ടീസ്, തസ്നീം ജന്നത്ത്, ഷഹദ്, ഷിബാബ് പ്ലസ്, നദീർ കാപ്പാട്, പ്രജീഷ് തിക്കോടി, നാസ്സർ മനാസ്, ഫൈസൽ ഇയ്യഞ്ചേരി, ശിഹാബ് അമീറ എന്നിവർ നേതൃത്വം നൽകി. വിനോദ് നാരായണൻ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.