ഇന്ന്​ ലോക രക്​തദാനദിനം : രക്​ത ദാനത്തിന്​ മൊബൈൽ ആപ്പുമായി കെ.എം.സി.സി

മനാമ: രക്തദാന രംഗത്ത്​ സജീവമായ കെ.എം.സി.സി ഇൗ രംഗത്തെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതി​​​െൻറ ഭാഗമായി മൊബൈല്‍ ആപ്പ് തയാറാക്കി. ആപ്പി​​​െൻറ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ്​ നിര്‍വഹിച്ചത്.  സല്‍മാനിയ, ബി.ഡി.എഫ് ആശുപത്രികളിലായി 15 രക്തദാന ക്യാമ്പും അഞ്ച് എക്‌സ്പ്രസ് ക്യാമ്പുകളും കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ കെ.എം.സി.സിയുടെ ‘ജീവൽസ്​പർശം’ പദ്ധതി പ്രകാരം നടത്തിയിട്ടുണ്ട്​. ബഹ്‌റൈന്‍ ആരോഗ്യ വകുപ്പി​​​െൻറ പ്രശംസാപത്രം നേടിയ പദ്ധതി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ഥമാണ് ആവിഷ്‌കരിച്ചത്.

രക്തദാനത്തിനായി  ‘ജീവസ്പര്‍ശം. കോം’ എന്ന പേരില്‍ വെബ്‌സൈറ്റ് നേരത്തെ നിലവിലുണ്ട്. 5000ത്തോളം വളണ്ടിയര്‍മാരെ ഉള്‍ക്കൊള്ളുന്നതാണ് ഇപ്പോള്‍ സജ്ജമായ ‘ബ്ലഡ്ബുക്ക്’ എന്ന ആപ്ലിക്കേഷന്‍. എ.പി. ഫൈസല്‍  ജന. കണ്‍വീനറും അഷ്‌റഫ് തോടന്നൂര്‍, ഫൈസല്‍ കോട്ടപ്പള്ളി എന്നിവര്‍ കണ്‍വീനര്‍മാരുമായ കമ്മിറ്റിയാണ്​ ബഹ്‌റൈനില്‍ ഇതിന്​ നേതൃത്വം നല്‍കുന്നത്. വിവരങ്ങൾക്ക്​  39841984 എന്ന നമ്പറിൽ വിളിക്കാം.

News Summary - kmcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.