മനാമ: കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി വിദ്യാർഥികൾക്ക് വേണ്ടി ജൂലൈ അഞ്ച് മുതൽ ആഗസ്റ്റ് ഒന്നു വരെ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ‘പ്രോട്ടീൻ സമ്മർ ഫിയസ്റ്റ- സീസൺ 2’ ഏരിയതല രജിസ്ട്രേഷൻ മുഹറഖ് ഏരിയയിൽ ആരംഭിച്ചു. ഏരിയ തല പോസ്റ്റർ പ്രകാശനം മുഹറഖ് ഏരിയ സീനിയർ നേതാവ് കരീം മാസ്റ്റർ മലപ്പുറം ജില്ല ഭാരവാഹികളുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. കെ.എം.സി.സി മുഹറഖ് ഏരിയ ഓർഗനൈസിങ് സെക്രട്ടറി ഷഫീഖ് അലി വളാഞ്ചേരി, അബ്ദുറസാഖ് നദ്വി, റഫീഖ് ദാരിമി തുടങ്ങിയവർ സംബന്ധിച്ചു.
15 വർഷത്തോളമായി ഇന്ത്യയിലും വിവിധ ഗൾഫ് രാജ്യങ്ങളിലും ട്രെയിനിങ് മേഖലയിൽ പരിചയസമ്പന്നനായ നബീൽ പാലത്ത് ഡയറക്ടറായി ലീഡ് ചെയ്യുന്ന സമ്മർ ക്യാമ്പിൽ സർട്ടിഫൈഡ് ലൈഫ് സ്കിൽ ട്രെയിനർ യഹ്യ മുബാറകും എച്ച്.ആർ.ഡി ട്രെയിനറും മോട്ടിവേഷനൽ സ്പീക്കറുമായ ഹിഷാം എന്നിവരും വിവിധ സെഷനുകൾ ലീഡ് ചെയ്യും. രാവിലെ എട്ടു മുതൽ ഒരു മണി വരെ കെ.എം.സി.സി ഹാൾ മനാമയിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.
ബഹ്റൈനിലെ വിവിധ മേഖലകളിൽ നിന്ന് ട്രാൻസ്പോർട്ട് സൗകര്യം ഏർപ്പെടുത്തും. ക്യാമ്പിൽ ആറ് വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്. ക്യാമ്പിന്റെ ഭാഗമായി സ്മാർട്ട് അപ്പ് വർക് ഷോപ്, ലൈഫ് സ്കിൽ ഫെസ്റ്റ്, എ.ഐ വേൾഡ്, ഫ്യൂച്ചർ ട്യൂ, ആർട്സ് ഫിയസ്റ്റ, ലിറ്റിൽ ഒളിമ്പിക്സ്, ലൈഫ് ട്രാക്ക്, ആർട്സ് ഫെസ്റ്റ്, സ്പോർട്സ് മീറ്റ്, ഗെയിംസ്, പ്രായോഗിക പരിശീലനം, മത്സരങ്ങൾ, ഫാമിലി മീറ്റ് എന്നിവ സംഘടിപ്പിക്കും. രക്ഷിതാക്കൾക്ക് പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും.
പ്രവാസ ജീവിതത്തിലെ പരിമിതികൾ മറികടന്ന്, വിദ്യാർഥികളെ മൂല്യാധിഷ്ഠിത ആശയങ്ങളിൽ ഉറപ്പിച്ചു നിർത്തി ലീഡർഷിപ്പ്, വ്യക്തിത്വ വികസനം, ലൈഫ് സ്കിൽസ്, ഹാബിറ്റ്സ് മോൾഡിങ്, ക്രിയേറ്റിവിറ്റി, ഫിനാൻഷ്യൽ മാനേജ്മെന്റ്, ഡിജിറ്റൽ ലിറ്ററസി, പ്രായോഗിക പരിശീലനം, ഹോലിസ്റ്റിക് ഡെവലപ്മെന്റ് തുടങ്ങിയവ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ അഭിവൃദ്ധിപ്പെടുത്തുക വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ അവരുടെ ഭാവിയിൽ മികച്ച അന്തർദേശീയ അവസരങ്ങൾ നേടാനുള്ള വാതിൽതുറക്കുകയാണ് പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2025. ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ളവർ 35989313, 33165242, 36967712 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.